സംരംഭകത്വത്തിന്റെ മധുരം പങ്കുവെച്ച് അഞ്ജലി ചന്ദ്രന്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോയില്‍|Channeliam.com

സ്റ്റാര്‍ട്ടപ്പ് എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രം ധൈര്യപ്പെടുന്ന വേളയില്‍ ഇന്‍ക്യൂബേറ്റര്‍ പ്രോഗ്രാമുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സംരംഭക അഞ്ജലി ചന്ദ്രന്‍. ഇംപ്രസ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ഹാന്‍ഡ് ലൂം സെക്ടറില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അഞ്ജലി ചന്ദ്രന്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയയുടെ സാധ്യത മനസിലായത് യാത്രകളിലൂടെയായിരുന്നുവെന്നും പറഞ്ഞു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

താമരശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ വേദിയിലാണ് അഞ്ജലി തന്റെ എന്‍ട്രപ്രണേരിയല്‍ യാത്ര വിദ്യാര്‍ത്ഥികളോട് പങ്ക് വെച്ചത്. കുട്ടികളിലെ എന്‍ട്രപ്രണര്‍ഷിപ്പ് അഭിരുചി വളര്‍ത്താനും ഫ്യൂച്ചര്‍ ടെക്‌നോളജിയിലെ പുതിയ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ചാനല്‍ അയാം ക്യാമ്പസുകളില്‍ സ്റ്റാര്‍ട്ടപ് ലേണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം രാധിക, ഐഇഡിസി നോഡല്‍ ഓഫീസര്‍ ദിനേഷ് സി.പി എന്നിവര്‍ പ്രോഗ്രാമിന്റെ ഭാഗമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ചാണ് അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ക്യാമ്പസുകളില്‍ എത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version