വിദേശികള്‍ക്ക് ആദ്യ പെര്മനെന്റ് റസിഡന്റ്സ് അനുമതിയുമായി സൗദി. പ്രീമിയം റസിഡന്‍സി വഴി അനുമതി ലഭിച്ചത് 73 വിദേശികള്‍ക്ക്. ഓവര്‍സീസ് ഇന്‍വെസ്റ്റ്മെന്റ് വര്‍ധിപ്പിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. പിആര്‍ ലഭിച്ചവര്‍ക്ക് പ്രോപ്പര്‍ട്ടി വാങ്ങുവാനും സൗദി സ്പോണ്‍സറില്ലാതെ ബിസിനസ് ചെയ്യാനും സാധിക്കും. 19 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരാണ് ആദ്യപട്ടികയിലുള്ളത്. പ്രീമിയം റസിഡന്‍സി വഴി ജോലി മാറാനും സൗദി വിടുവാനും കുടുംബാംഗങ്ങള്‍ക്ക് സ്പോണ്സര് വിസ ലഭ്യമാക്കാനും സാധിക്കും.