രണ്ട് ഡോളര്‍ ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തിയ സംരംഭകന്‍,  ഡോ. പോള്‍ പോളക്ക് l Channeliam.com

MOST വെറും രണ്ട് ഡോളര്‍ കൊണ്ട് ദിവസവും ഉപജീവനം കഴിക്കേണ്ടി വന്ന ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് വരുമാനമാര്‍ഗം നല്‍കിയ സംരംഭകന്‍. ബിസിനസിലും സര്‍വീസിലും ആരോഗ്യ രംഗത്തും നാഴികക്കല്ല് പതിപ്പിച്ച ഡോ. പോള്‍ പോളക്ക് 2019 ഒക്ടോബറില്‍ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ ജീവിതം കണ്ടെത്താന്‍ സഹായിച്ച നാഥനെയാണ് നഷ്ടമായത്.

ആരാണ് ഡോ. പോള്‍ പോളക്ക് ?

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന Windhorse international എന്ന സാമൂഹിക സംരംഭത്തിന്റെ സഹസ്ഥാപകനും സിഇഒയുമായിരുന്നു ഡോ. പോള്‍ പോളക്ക്. ചെറുകിട കമ്പനികള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്ക് എങ്ങനെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യാം എന്നത് മുതല്‍ വില നിര്‍ണ്ണയവും മാര്‍ക്കറ്റ് വിതരണവും വരെ എങ്ങനെ വേണമെന്ന് അറിയാനും നടപ്പിലാക്കാനും സഹായിക്കുന്ന പ്രസ്ഥാനമാണിത്. 1931ല്‍ ചെക്കോസ്ലോവാക്യയിലാണ് ഡോ.പോള്‍ ജനിച്ചത്.

സംരംഭകനാകണം എന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ എന്ന പ്രഫഷനിലേക്കാണ് അദ്ദേഹം ആദ്യം ചെന്നെത്തിയത്. University of Western Ontarioയില്‍ നിന്നും എംഡിയും അമേരിക്കന്‍ ബോര്‍ഡ് ഓഫ് സൈക്യാട്രി ആന്‍ഡ് ന്യൂറോളജിയില്‍ നിന്നും 1968ല്‍ സര്‍ട്ടിഫിക്കേഷനും നേടി. 23 വര്‍ഷം കൊളറാഡോയില്‍ സൈക്യാട്രിസ്റ്റായി പ്രാക്ടീസ് ചെയ്ത ഡോ.പോള്‍ പോളക്ക് ബംഗ്ലാദേശിലേക്ക് നടത്തിയ യാത്രയാണ് ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് തണലാകണം എന്ന ചിന്ത അദ്ദേഹത്തിന്റെയുള്ളില്‍ സൃഷ്ടിച്ചത്.

സമൂഹത്തിന് വേണ്ടിയുള്ള സംരംഭം

ബംഗ്ലാദേശിലെ കര്‍ഷകര്‍ക്കൊപ്പം ഏറെ സമയം പോള്‍ ചെലവഴിച്ചു. കൃഷിയിടങ്ങില്‍ ഒപ്പം ചെന്നും ലഭ്യമായ റിസോഴ്‌സസ് വഴി അവര്‍ നടപ്പാക്കുന്ന കൃഷി മുതല്‍ കച്ചവടം വരെയുള്ളവയില്‍ പഠനം നടത്തി. ഈ മേഖലയിലെല്ലാം ഫലപ്രദമായ പുതിയ രീതികള്‍ വരണമെന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചു. ദാരിദ്ര്യത്തെ വേരോടെ പിഴുതെറിയാന്‍ അദ്ദേഹം ആരംഭിച്ച സംരംഭമാണ് ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് എന്റര്‍പ്രൈസ് (ഐഡിഇ). 1981ല്‍ കൊളോറാഡോ ആസ്ഥാനമായി ആരംഭിച്ച ഐഡിഇ വിവിധ രാജ്യങ്ങളിലായി 27 മില്യണിലധികം ദരിദ്രരായ ആളുകള്‍ക്ക് തുണയായി.

ഇവര്‍ക്ക് കാലുകൊണ്ട് ചവിട്ടി ഭൂമിക്കടിയില്‍ നിന്നും വെള്ളം ശേഖരിക്കുന്ന പമ്പ്, കല്‍ക്കരി വില്‍പന രീതി, ശുദ്ധജല വിതരണം എന്നിവയടക്കമുള്ള രീതിയിലൂടെ വരുമാനം കണ്ടെത്താന്‍ സഹായിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ അദ്ദേഹം ആരംഭിച്ച സ്പ്രിങ് ഹെല്‍ത്ത് എന്ന പ്രസ്ഥാനവും ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.

2007ല്‍ ഡോ. പോള്‍ ആരംഭിച്ച പ്രസ്ഥാനമാണ് Windhorse International. സ്പ്രിങ് ഹെല്‍ത്ത് വാട്ടറിന്റെയും വിന്‍ഡ്‌ഹോഴ്‌സിന്റെയും ആദ്യ ഡിവിഷന്‍ കുടിവെള്ള വിതരണമായിരുന്നു. ലോക്കല്‍ കിയോസ്‌കുകള്‍ വഴിയായിരുന്നു കുടിവെള്ളം വില്‍പന നടത്തിയിരുന്നത്. ഒട്ടേറെയാളുകള്‍ക്ക് വരുമാന മാര്‍ഗം നല്‍കിയ ഒന്നായിരുന്നു ഇത്. ഇതേ വര്‍ഷം തന്നെ അദ്ദേഹം D-Rev എന്ന സംരംഭത്തിന്റെ സഹസ്ഥാപകനുമായി. ദരിദ്രരായ സാധാരണക്കാരിലേക്ക് പുത്തന്‍ ആശയങ്ങളും അവ വഴി ഉപജീവനമാര്‍ഗവും കാട്ടിക്കൊടുത്ത ലോകത്തെ ചുരുക്കം സംരംഭകരില്‍ ഒരാളാണ് ഡോ. പോള്‍ പോളക്ക്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version