രാജ്യത്ത് ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന കാന്‍സറുകളില്‍ മൂന്നാം സ്ഥാനത്താണ് ഓറല്‍ കാന്‍സര്‍. പ്രതിവര്‍ഷം 80,000ല്‍ അധികം ഓറല്‍ കാന്‍സറുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം നിര്‍ണയിക്കാന്‍ വൈകുന്നത് മൂലം മിക്ക് രോഗികളേയും രക്ഷപെടുത്താന്‍ സാധിക്കുന്നില്ല. ഈ വേളയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് ഏറെ ശ്രദ്ധേയമാകുകയാണ് തിരുവനന്തപുരത്തെ സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ഓറല്‍ സ്‌കാന്‍ എന്ന മള്‍ട്ടി മോഡല്‍ ഇമേജിങ് ക്യാമറ.

എന്താണ് ഓറല്‍ സ്‌കാന്‍?

ഓറല്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്ന മള്‍ട്ടി മോഡല്‍ ഇമേജിങ് കാമറയാണ് ഓറല്‍ സ്‌കാന്‍. വയലറ്റ്, ഗ്രീന്‍ എന്നീ നിറങ്ങളിലുള്ള മള്‍ട്ടിപ്പിള്‍ എല്‍ഇഡിയും മോണോക്രോം കാമറയുമുള്ള ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസാണിത്. ഓറല്‍ കാന്‍സറിന്റെ ഏര്‍ലി ഡിറ്റക്ഷനും ബയോപ്‌സി സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഓറല്‍ സ്‌കാന്‍ നല്‍കും. (കൂടുതലറിയാന്‍ വീഡിയോ കാണാം)

ഓറല്‍ സ്‌കാനിന്റെ പ്രവര്‍ത്തനം

ഡിവൈസിലെ എല്‍ഇഡിയുടേയും ക്യാമറയുടേയും സഹായത്തോടെ വായിലെ ടിഷ്യൂസ് സ്‌കാന്‍ ചെയ്യുകയും ക്ലൗഡ് ബേസ്ഡ് മെഷീന്‍ ലേണിങ് അല്‍ഗോറിതത്തിന്റെ സഹായത്തോടെ ടിഷ്യുകളുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി വിവരങ്ങള്‍ നല്‍കുകയും ചെയ്യും. ഓക്‌സിജനേറ്റഡ് ഹിമോഗ്ലോബിന്‍ അബ്‌സോര്‍പ്ഷനില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ബയോപ്‌സിയ്ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഓറല്‍ സ്‌കാന്‍ തരികയും ചെയ്യും. (കൂടുതലറിയാന്‍ വീഡിയോ കാണാം)

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജിയിലെ TIMedല്‍ ഇന്‍ക്യുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Sascan Meditech Pvt Ltd. ISO 13485: 2016 സെര്‍ട്ടിഫൈഡ് കമ്പനിയാണ് സാസ്‌കാന്‍. മാത്രമല്ല ഈ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവുമുണ്ട്. രാജ്യത്തെ മിക്ക ഡെന്റല്‍ കോളേജുകളിലും മെഡിക്കല്‍ കോളേജുകളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ഓറല്‍ സ്‌കാന്‍ ഉപയോഗിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version