മ്യൂസിക്ക് സ്ട്രീമിങ് സര്‍വീസ് ആരംഭിക്കാന്‍ ടിക്ക് ടോക്ക് മാതൃകമ്പനി ബൈറ്റ്ഡാന്‍സ്. ഗ്ലോബല്‍ ലൈസന്‍സിങ്ങിനായി യൂണിവേഴ്സല്‍ മ്യൂസിക്ക്, സോണി മ്യൂസിക്ക്, വാര്‍ണര്‍ മ്യൂസിക്ക് എന്നിവയുമായി ചര്‍ച്ച നടത്തും. മ്യൂസിക്ക് ആപ്പിന് ബൈറ്റ്ഡാന്‍സ് ഇതുവരെ പേര് നല്‍കിയിട്ടില്ല. ശ്രോതാക്കള്‍ക്കായി ഷോര്‍ട്ട് വീഡിയോ ക്ലിപ്പ് ലൈബ്രറിയും ബൈറ്റ്ഡാന്‍സ് ആപ്പിലുണ്ടാകും. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ ആപ്പ് ഇറക്കുക