കോസ്‌മെറ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക്
ഇന്ത്യയിലും വിദേശത്തും ഇന്ന് ഏറെ ആവശ്യക്കാരുള്ള ഒന്നാണ് ആയുര്‍വേദ-സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍. നാളികേരള ഉല്‍പ്പന്നങ്ങള്‍ക്കടക്കം ഇന്ന് കയറ്റുമതി സാധ്യത വര്‍ധിച്ച് വരുമ്പോള്‍ ഇതിനായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനും ഒട്ടേറെയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്.
എന്തൊക്കെ ലൈസന്‍സ് ആവശ്യമാണ് ?
ആയുര്‍വേദ- സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഡ്രഗ് കണ്‍ട്രോളറാണ് ഇതിനായി ലൈസന്‍സ് തരുന്നത്. കോസ്മെറ്റിക്സ് ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ എന്ന കാര്യവും ഓര്‍മ്മിക്കുക (കൂടുതലറിയാന്‍ വീഡിയോ കാണാം)
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വേണം
സംരംഭങ്ങള്‍ ആരംഭിക്കണമെങ്കില്‍ ലൈസന്‍സിന് പുറമേ അപ്രൂവ്ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് വേണം. ലളിതമായ ലൈസന്‍സിങ് നടപടികളാണ് ഇതിനുള്ളത്. ആയുര്‍വേദ-സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)