ഓണ്‍ലൈന്‍ കമ്പനികളിലെ മുന്‍നിരക്കാരനായ ആമസോണിന്റെ വിര്‍ച്വല്‍ വോയിസ് അസിസ്റ്റന്റ് പുത്തന്‍ അപ്‌ഡേഷനുകളോടെ മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചും , ഇമോഷണല്‍ റെസ്‌പോണ്‍സ് ടെക്‌നോളജി Neural Text-to-Speech എനേബിള്‍ ചെയ്തും, Alexa വോയ്‌സ് അസിസ്റ്റന്റ് കൂടുതല്‍ ഹ്യൂമന്‍ ടച്ചുള്ളതാക്കിയെടുക്കുകയാണ് കമ്പനി.

റവല്യുഷനായി മാറാന്‍ വോയിസ് കമാന്‍ഡ്

വോയ്‌സ് കമാന്‍ഡ് ബെയ്‌സ്ഡ് ടെക്‌നോളജി ലോകത്തെ മാറ്റിമറിക്കുകയാണെന്ന് വിശദമാക്കുകയാണ് Alexa ‘India Skills’ Country Manager Dilip R.S. വോയ്‌സ് ബെയ്‌സ് ചെയ്ത ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകള്‍ ഏറെയാണെന്നും ദിലീപ് വ്യക്തമാക്കുന്നു. വരും കാലങ്ങളില്‍ വോയില്‍ വലിയ റവല്യുഷനുണ്ടാക്കുമെന്ന് ഉറപ്പാണ്. വോയിസ് കമാന്‍ഡിലൂടെ വ്യത്യസ്തമായ ടെക്ക് അനുഭവം യൂസേഴ്‌സിന് ലഭ്യമാകുമെന്നും വോയിസ് ടെക്ക്‌നോളജിയില്‍ വലിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

ആദ്യം അമേരിക്കയില്‍

അലക്‌സയില്‍ പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ആദ്യം ലഭ്യമാവുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അലക്‌സയോട് ഉപയോക്താവ് ഏതാ വികാരത്തിലാണോ കമാന്‍ഡ് നല്‍കുന്നത് അതിനൊത്ത് കൃത്യമായി അലക്‌സ പ്രതികരിക്കും. ഉദാഹരണത്തിന് സന്തോഷത്തോടെ പാട്ട് പ്ലേ ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ സന്തോഷം നിറയുന്ന പാട്ടാകും അലക്‌സ പ്ലേ ചെയ്യുക.

സ്റ്റുഡന്റ്‌സ് മുതല്‍ സ്റ്റാര്‍ട്ടപ്പുകളെ വരെ ഒന്നിപ്പിക്കും

യൂസര്‍ എക്‌സ്പീരിയന്‍സാണ് അലക്‌സ മുന്നില്‍ കാണുന്നത്. സന്തോഷവും ആകാംക്ഷയും നിരാശയുമടക്കം മനുഷ്യരുടെ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന പുതിയ വോയിസ് അസിസ്റ്റന്റ്, കസ്റ്റമര്‍ ഫീഡ്ബാക് വെച്ചാണ് Alexa ഡെവലെപ് ചെയ്തത്. വോയ്‌സ് കമാന്‍ഡ് മേഖലയിലെ ഇന്നവേറ്റേഴ്‌സിനേയും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളേയും സ്റ്റുഡന്‍സിനേയും എല്ലാം ഒന്നിപ്പിക്കാനും യൂസേഴ്‌സിന് പുതിയ എക്‌സ്പീരിയന്‍സ് ഒരുക്കാനുമാണ് അലക്‌സ ശ്രമിക്കുന്നതെന്നും Alexa Skills Country Manager വ്യക്തമാക്കുന്നു (കൂടുതലറിയാന്‍ വീഡിയോ കാണാം).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version