fitbit കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെ ഗൂഗിളിന് മികച്ച വളര്‍ച്ചാ സാധ്യത. ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനുമൊപ്പം സ്മാര്‍ട്ട് വാച്ച് കൂടി ഇറക്കാനാണ് ഗൂഗിളിന്റെ ശ്രമം. വെയറെബിള്‍ ഡിവൈസ് ഇറക്കുന്നതോടെ Google റവന്യുവില്‍ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

2023 ഓടെ 4 ബില്യണ്‍ ഡോളര്‍ അധികം വരുമാനമുണ്ടാകുമെന്ന് കണക്ക് കൂട്ടല്‍. 2018-19ല്‍ 137 ബില്യണ്‍ ഡോളറായിരുന്നു കമ്പനി റവന്യു. ഫിറ്റ്നസ് വെയറബിള്‍ ഡിവൈസ് കമ്പനി fitbit 2.1 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ വാങ്ങുന്നത്.

Share.

Comments are closed.

Exit mobile version