കലാരംഗത്ത് വ്യത്യസ്തമായ കഴിവുകളുള്ള ഒട്ടേറെയാളുകളുണ്ട്. എന്നാല്‍ അവരില്‍ നല്ലൊരു വിഭാഗം ആളുകള്‍ക്കും തങ്ങളുടെ കഴിവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റാതെ പോകുന്നുണ്ട്. അഥവാ അതിന് സാധിച്ചാല്‍ തന്നെ അതിന് വേണ്ടത്ര റീച്ച് കിട്ടാത്ത അനുഭവവുമുണ്ട്. ഈ വേളയില്‍ ശ്രദ്ധേയമാകുകയാണ് ആര്‍ട്ടില്‍ മാത്രം ഫോക്കസ് ചെയ്യുന്ന പ്ലാറ്റ്ഫോമായ Creative u.
എന്താണ് Creative u ?
ടിക്ക് ടോക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കണ്ടന്റ് ഓരോ മാസവും റണ്‍ ചെയ്യുന്ന പ്ലാറ്റ്ഫോമാണിത്. ലിറ്ററേച്ചര്‍, ഫോട്ടോഗ്രാഫി, ആര്‍ട്, മൈം, ടിക് ടോക്, പബ് ജി, തുടങ്ങി ഇപ്പോള്‍ ട്രെന്‍ഡിങ് ആയ പല മേഖലകളിലും നമ്മള് കോമ്പറ്റിഷന്‍സ് ഓരോ മാസവും നടത്താറുണ്ട്. കോമ്പറ്റിഷന്സിനു പുറമെ ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ കമ്പനി അപ്ലോഡ് ചെയ്യുകയും അതില്‍ നിന്ന് ടോപ് ടെന്‍ ആള്‍ക്കാരെ സെലക്ട് ചെയ്യുകയും ചെയ്യും. പോസ്റ്റിന് കിട്ടുന്ന ലൈക്സ് ബേസ് ചെയ്ത ആകും സെലെക്ഷന്‍. ക്രിയേറ്റിവിറ്റി കൂടി പരിഗണിച്ചാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. അതാത് ആര്‍ട്ട് മേഖലയില്‍ നിന്നുള്ള ജഡ്ജസ് എത്തിയാകും തിരഞ്ഞെടുക്കുക.
അതാത് മേഖലയില്‍ നിന്നുള്ള ജഡ്ജസ്
ഇതിനോടകം മ്യൂസിക്കിലും ഡാന്‍സിലും ഫോട്ടോഗ്രഫിയിലും മൂന്ന് കോമ്പറ്റിഷന്‍സ് കമ്പനി നടത്തിയിരുന്നു. മ്യൂസിക് കോംപെറ്റീഷന് ജഡ്ജ് ആയത് സച്ചിന് വാര്യര്‍ ആണ്. ഫോട്ടോഗ്രാഫി കോംപെറ്റീഷന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഉയരെ എന്നീ സിനിമകളുടെ ക്യാമറാമാന് മുകേഷ് മുരളി ജഡ്ജായി. ഡാന്‍സിന് ജഡ്ജ് ആയത് ചാലക്കുടി ബേസ്ഡ് ആയ ഡി- സോഴ്സാണ്. ഇവര്‍ ആണ് വിന്നേഴ്സിനെ അനൗണ്‍സ് ചെയ്യുന്നത്. ഇവര്‍ ടോപ് 2 വിന്നേഴ്സിനെ സെലക്ട് ചെയ്തുവെന്നും ക്രിയേറ്റീവ് യൂ മാനേജിങ് പാര്‍ട്ട്ണര്‍ തോമസ് മാത്യു വ്യക്തമാക്കുന്നു.
ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും
കോംപെറ്റീഷന് പുറമെ ക്യാഷ് പ്രൈസ് സിസ്റ്റവും, സര്‍ട്ടിഫിക്കറ്റുകളും ഉണ്ട്. ഒരു കലയെ പ്രൊമോട്ട് ചെയ്യാനും, സ്റ്റേജ് ഫ്രയ്റ്റ് ഉള്ള, സോഷ്യലി റീച് ഉള്ള പിള്ളേര്, ഓഡിയന്‍സ് കിട്ടാത്ത ആളുകള്‍, ഇതുവരെ ബ്രേക്ക് കിട്ടാത്ത ആളുകള്‍, അത്തരം ആളുകള്‍ക്ക് വേണ്ടി ആണ് നമ്മള് ഈ പ്ലാറ്റഫോം ക്രിയേറ്റ് ചെയ്തത്. ഒട്ടേറെ എന്‍ട്രികള്‍ creative u കമ്പനിയിലേക്ക് എത്തുന്നുണ്ട്. ടാലന്റഡായിട്ടുള്ള ആളുകളെ ലോകത്തിന് മുന്നില്‍ പ്രൊജക്ട് ചെയ്യുകയാണ് creative u എന്നും തോമസ് മാത്യു കൂട്ടിച്ചേര്‍ത്തു.