AI എനേബിള്‍ഡായ പോര്‍ട്ടബിള്‍ സ്മാര്‍ട്ട് ഹോം ഒരുക്കി Haus.me. 3D പ്രിന്റഡായ പ്രീഫാബ് വീടുകളാണ് കമ്പനി ഇറക്കുന്നത്. നെവാഡാ ആസ്ഥാനമായ ടെക്ക് സ്റ്റാര്‍ട്ടപ്പ് Haus.me ഓട്ടോണോമസ്-ഇന്റലിജന്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. എനര്‍ജി എഫിഷ്യന്‍സിയും സ്വയം പര്യാപ്തതയും കമ്പനി ഉറപ്പ് നല്‍കുന്നു.

ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഹോമുകളാണിത്.  ആഴ്ച്ചകള്‍ക്കുള്ളില്‍ വീട് നിര്‍മ്മിച്ച് ഡെലിവറി ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി. സോളാര്‍ പാനല്‍ വഴി സ്വയം ഊര്‍ജ്ജം ഉല്‍പാദിപ്പാന്‍ സാധിക്കുന്ന വീടുകളാണിത്. സാധാരണ നിര്‍മ്മിക്കുന്ന വീടിനെക്കാള്‍ 10 ഇരട്ടി ലാസ്റ്റിങ്ങും കമ്പനി ഉറപ്പ് നല്‍കുന്നു.

മികച്ച ബാത്ത്‌റൂം സൗകര്യം അടക്കമുള്ള ഈ സ്മാര്‍ട്ട് ഹോം എക്കോ ഫ്രണ്ട്‌ലിയാണെന്നും Haus. ബേസ് മോഡലിന് 199,999 ഡോളര്‍ മുതലാണ് വിലയാരംഭിക്കുന്നത്

Share.

Comments are closed.

Exit mobile version