ആശയത്തെ സംരംഭമാക്കി, സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സമഗ്രമായ ലേണിംഗ് പ്രോഗ്രാമാണിത്. സംരംഭകര്‍ക്കും ഈ രംഗത്തെ തുടക്കക്കാര്‍ക്കും മുന്നോട്ട് പോകാനും വളരാനും വേണ്ട നിര്‍ദ്ദേശങ്ങള്‍, മൂലധനവും ലോണും ലഭ്യമാകുന്നതിനുള്ള സാധ്യതകളും വഴികളും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍’ ചര്‍ച്ച ചെയ്യും.

ആദ്യ എഡിഷന്‍ പെരിന്തല്‍മണ്ണയില്‍

സംരംഭകത്വം എളുപ്പമാക്കാന്‍ ചാനല്‍ അയാം ഡോട് കോം സംഘടിപ്പിക്കുന്ന ഞാന്‍ സംരംഭകന്‍ -അയാം ആന്‍ എന്‍ട്രപ്രണര്‍ പ്രോഗ്രാമിന്റെ ആദ്യ ഐഡിഷന്‍ ഡിസംബര്‍ 21ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടക്കും. നവ സംരംഭകര്‍ക്കും, മൈക്രോ-മീഡിയം സ്‌മോള്‍ എന്റര്‍പ്രണേഴ്‌സിനുമായി ഒരുക്കിയിരിക്കുന്ന ഏകദിന വര്‍ക്ക് ഷോപ്പാണ് ഞാന്‍ സംരംഭകന്‍. കമ്പനി രജിസ്‌ട്രേഷന്‍, ജിഎസ്ടി, ടാക്‌സേഷന്‍, നിയമ കാര്യങ്ങള്‍, സര്‍ക്കാര്‍ ലോണുകളും സഹായങ്ങളും, പ്രവാസികള്‍ക്കുള്ള സംരംഭക സാധ്യതകള്‍, എംഎസ്എംഇ മേഖലയിലെ വിജയിക്കുന്ന സംരംഭങ്ങള്‍, സംരംഭകര്‍ക്ക് വേണ്ട ഡിജിറ്റല്‍ അറിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ സെഷനുകള്‍ നയിക്കും.

ഞാന്‍ സംരംഭകന്‍ നാലു ജില്ലകളിലേക്കും

മലപ്പുറം കൂടാതെ ജനുവരി 11ന് കണ്ണൂര്‍, ജനുവരി 25ന് തൃശൂര്‍, ഫെബ്രുവരി 8ന് കൊച്ചി, ഫെബ്രുവരി 22 ന് തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലെ 5 ജില്ലകളിലാണ് പരിപാടിയെത്തുന്നത്. എംഎസ്എംഇ മേഖലയിലെ സംരംഭക ഇനിഷ്യേറ്റീവുകള്‍ക്ക് മതിയായ സപ്പോര്‍ട്ട് സിസ്റ്റം ഒരുക്കുകയാണ് ഞാന്‍ സംരംഭകന്‍. വണ്‍ ഡേ വര്‍ക്ക്‌ഷോപ്പിലൂടെ നവ സംരംഭകര്‍ക്കും,സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഹാന്‍ഡ് ഹോള്‍ഡിംഗ് നല്‍കുകയാണ് ഈ പരിപാടി. അതത് ജില്ലകളില്‍ നടക്കുന്ന ഏകദിന പരിപാടിയുടെ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ www.channeliam.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍വീസ് സപ്പോര്‍ട്ടും പരിപാടി ഉറപ്പാക്കുന്നുണ്ട്

ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രൊഡക്ട് ലോഞ്ച് പവിലിയനുകളും

ചാനല്‍ അയാം ഡോട്ട് കോമിനൊപ്പം കേരള സര്‍ക്കാരിന്റെ കീഴിലെ കെഎസ്‌ഐഡിസി, കിന്‍ഫ്ര, കെ-ബിപ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിസിനസ് തുടങ്ങുന്നതിനുള്ള നിയമ സഹായം, ജിഎസ്ടി ഉള്‍പ്പെടെയുള്ള ടാക്സ് വിഷയങ്ങളിലെ സംശങ്ങള്‍ക്ക് മറുപടി, സംരംഭം തുടങ്ങുന്നതിന് ഏതൊക്കെ ലോണുകളും സാമ്പത്തിക സഹായവും ലഭിക്കും എന്നിങ്ങനെ സംരംഭകരറിയേണ്ട വിഷയങ്ങളാണ് പ്രമുഖര്‍ കൈകാര്യം ചെയ്യുന്നത്.

MSME മേഖലകളിലുള്ള എന്‍ട്രപ്രണര്‍ ഇനിഷ്യേറ്റീവുകളെ ഗൈഡ് ചെയ്യുകയും മാര്‍ക്കറ്റില്‍ സാധ്യതയുള്ള പുതിയ സംരംഭങ്ങള്‍ക്ക് പ്രചോദനമാവുകയുമാണ് പരിപാടിയുടെ ഉദ്ദേശം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷനുകളോടൊപ്പം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും, പ്രൊഡക്റ്റ് ലോഞ്ച് പവിലിയനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version