സംരംഭം സ്വപ്നം കാണുന്നവര്‍ക്ക് എപ്പോഴും മാതൃകയാക്കാവുന്ന വ്യക്തിത്വം. സിനിമാ ലോകത്തെ വനിതാരത്നം, എഴുത്തുകാരിയും സംവിധായികയുമായ അഞ്ജലി മേനോന് തന്റെ കരിയര്‍ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അത് സംരംഭകര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. എത്രത്തോളം തിരിച്ചടികള്‍ നേരിട്ടാലും അതിനെയെല്ലാം നേരിട്ട് വിജയത്തിലേക്ക് യാത്ര ചെയ്യുക. ആദ്യചിത്രം ചെയ്യുമ്പോള്‍ തനിക്ക് സപ്പോര്‍ട്ടായി നിന്ന പ്രൊഡ്യുസേഴ്സുമായി പിന്നീട് പ്രശ്നങ്ങളുണ്ടായതും അതിനെ തരണം ചെയ്തതും പങ്കുവെക്കുകയാണ് അഞ്ജലി.
തന്റെ ആദ്യ ചിത്രം പെട്ടിയില്‍ തന്നെ ഇരിക്കുമോ എന്ന് വരെ ഈ സംവിധായികയ്ക്ക് ആശങ്കപ്പെടേണ്ടി വന്നു. മഞ്ഞാടിക്കുരു മുതല്‍ കൂടെ വരെ എത്തിയ പ്രയാണത്തില്‍ താന്‍ നേരിട്ട അനുഭവങ്ങളും അഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും വിജയത്തിലേക്ക് നടന്നു കയറിയ ഈ കലാകാരിയും വാക്കുകള്‍ ഏവര്‍ക്കും പ്രചോദമാകുമെന്നുറപ്പ്. കാണാം അണ്‍കട്ട്, ഒരു ദീര്‍ഘ സംഭാഷണം.