കൃഷിക്കാരെ വന്‍കിട കോര്‍പ്പറേറ്റുമായി കണക്ട് ചെയ്ത് കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മികച്ച വില ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജര്‍മ്മനിയിയെ മെയിന്സ്റ്റേജ് ഇന്‍ക്യുബേറ്റര്‍. മെയിന്സ്റ്റേജിന്റെ ഫൗണ്ടറും സിഇഒയുമായ Swen Wegner ചാനല്‍ അയാം ഡോട്ട്കോമിന് സംസാരിക്കവേയാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്.
ലക്ഷ്യം സസ്റ്റൈനബിളായ സപ്ലൈ ചെയിന്‍
കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സ്വെന്‍ വെഗ്നറുടെ വാക്കുകള്‍. ‘കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി എങ്ങനെ സസ്റ്റയിനബിളായ സപ്ലൈചെയിന്‍ ഉണ്ടാക്കാമെന്നത് വളരെ പ്രധാനമാണ് ഉല്പ്പങ്ങളുണ്ടായിട്ടും കര്‍ഷകര്‍ക്ക് വരുമാനമില്ലാത്ത സാഹചര്യമുണ്ട്’. വലിയ കോര്‍പ്പറേറ്റുകളെ കര്‍ഷകരുമായി കണക്റ്റുചെയ്യുന്ന സപ്ളൈചെയിനാണ് ഉണ്ടാകേണ്ടതെന്നും താഴെത്തട്ടിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പ്പറേറ്റുകളുമായി സഹകരിക്കാന്‍ സംവിധാനമുണ്ടാകണമെന്നും വെഗ്നര്‍ വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പുകളെ ജര്മ്മനിയിലേക്കെത്തിക്കാന് മെയിന്‍ സ്റ്റേജ്
സിക്കിമിലെ കാര്‍ഡമം കര്‍ഷകരെ ഹോട്ടല്‍ ഇന്‍ഡസ്ട്രിയുമായി കണക്റ്റ് ചെയ്യാന്‍ ധാരണയായിട്ടുണ്ടെന്നും മികച്ച സ്റ്റാര്‍ട്ടപ്പുകളെ ജര്‍മ്മനിയിലേക്ക് എത്തിക്കാനും മെയിന്‍ സ്റ്റേജ് ഇന്‍കുബേറ്റര്‍ അവസരമൊരുക്കും വെഗ്നര്‍ കൂട്ടിച്ചേര്‍ത്തു. AI, ഫിന്‍ടെക്, ഓഫീസ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജര്‍മ്മനിയില്‍ ട്രെന്‍ഡിംഗാണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ ബ്ളോക് ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളും സ്വീകാര്യത നേടുന്നുണ്ടെന്നും വെഗ്നര്‍ ഓര്‍മ്മിപ്പിക്കുന്നു.
മെയിന്സ്റ്റേജിനെ അറിയാം
യൂറോപ്പില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ തുറന്നു കൊടുക്കുന്ന ഇന്‍ക്യുബേറ്ററാണിത്. ലോകത്തെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയിലും ഓപ്പറേഷന്‍സ് വ്യാപിപ്പിക്കാനും യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് സ്കെയിലപ്പ് ചെയ്യാനും മെയിന്സ്റ്റേജ് സഹായിക്കുന്നു. പ്രോഡക്റ്റിന്റെ മാര്‍ക്കറ്റ് സെയില്‍ എങ്ങനെ വേണമെന്ന കോച്ചിങ് മുതല്‍ ഫണ്ട് റേസിങ്ങിനും മാച്ച്മേക്കിങ്ങായ ഇവന്റുകളും മീറ്റപ്പുകളും വരെ എങ്ങനെ സംഘടിപ്പിക്കാം എന്നതിനും മെയിന്സ്റ്റേജ് മാര്‍ഗനിര്‍ദ്ദേശം നല്കുന്നു.