കണ്‍സ്യുമര്‍ ബ്രാന്റ് എക്സ്പാന്‍ഷനു വേണ്ടി ഫ്യൂച്ചര്‍ റീട്ടെയ്ലുമായി ധാരണാപത്രം ഒപ്പുവെച്ച് ആമസോണ്‍ ഇന്ത്യ. ഫ്യൂച്ചര്‍ റീട്ടെയില്‍ പങ്കാളിയായ ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 % ഓഹരി ആമസോണ്‍ വാങ്ങി. ഗ്രോസറി & ജനറല്‍ മെര്‍ച്ചെന്റൈസും ഫാഷന്‍ & ഫൂട്ട് വെയര്‍ മേഖലയിലുമാണ് ഡീല്‍ ഫോക്കസ് ചെയ്യുന്നത്. ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ ഓതറൈസ്ഡ് സെയില്‍സ് ചാനല്‍ ആകാനുള്ള ശ്രമത്തിലാണ് ആമസോണ്‍ ഇന്ത്യ. റീട്ടെയില്‍ നെറ്റ്‌വര്‍ക്കിലൂടെ ഇതിനോടകം 350 മില്യണ്‍ കസ്റ്റമേഴ്സിലെത്താന്‍ ഫ്യൂച്ചര്‍ റീട്ടെയിലിന് സാധിച്ചിട്ടുണ്ട്