എച്ച് -1 ബി വിസാ പ്രതിസന്ധിയിലെ ആശങ്കൾക്കിടയിൽ കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി. രാജീവ്. എച്ച് -1ബി വിസാ നിയമങ്ങളിൽ വന്ന കടുത്ത മാറ്റങ്ങളും വിസാ ഫീസിലെ വൻ വർധനയും ആയിരക്കണക്കിന് പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. കമ്പനികൾക്കും അമേരിക്കയുടെ നയങ്ങളിൽ വിശ്വാസ്യത കുറയുകയാണ്. ഈ പ്രതിസന്ധിഘട്ടത്തെ അവസരമാക്കി മാറ്റാനുള്ള കഴിവും സാഹചര്യവും കേരളത്തിനുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിൽ മന്ത്രി പറഞ്ഞു.

കേരളം ഇന്ന് പുതിയ വ്യവസായ നയത്തിലൂടെ തുറന്നിടുന്നത് ലോകോത്തര നിലവാരത്തിലുള്ള നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥയാണ്. അതിവേഗത്തിലുള്ള അനുമതികളും നിക്ഷേപകർക്കാവശ്യമായ സഹായവും മറ്റ് പിൻവാതിൽ ചിലവുകളും ഒന്നുമില്ല എന്നതും കേരളത്തിൻറെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഇൻസന്റീവുകളും സംസ്ഥാന സർക്കാർ നൽകുന്നതായും ഏറ്റവും മികച്ച പ്രവർത്തനാന്തരീക്ഷവും മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കേരളത്തിന്റെ കരുത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Minister P. Rajeev invites companies and professionals to Kerala, citing the H-1B visa crisis as an opportunity for the state’s investment-friendly ecosystem.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version