കുക്കിങ്ങിന് സഹായിക്കാന്‍ റോബോട്ടിക്ക് കൈയുമായി Samsung. Samsung Bot Chef എന്നാണ് പ്രൊഡക്ടിന്റെ പേര്. CES 2020 ഇവന്റിലാണ് പ്രൊഡക്ട് അവതരിപ്പിച്ചത്.
AI, കമ്പ്യൂട്ടര്‍ വിഷന്‍ അല്‍ഗോറിതം എന്നിവ ഉപയോഗിച്ചാണ് പ്രൊഡക്ടിനെ നിയന്ത്രിക്കുന്നത്. ക്യാബിനില്‍ ഘടിപ്പിക്കുന്ന റോബോട്ടിക്ക് ആമുകള്‍ കുക്കിങ്ങ് മുതല്‍ ഡിഷ് ക്ലീനിങ്ങ് വരെ ചെയ്യും. 35 സാലഡുകളാണ് റോബോട്ട് CES 2020ല്‍ ഒരുക്കിയത്. 4 പ്രധാന ആം ജോയിന്റുകളും മൂന്ന് വിരലുകള്‍ വീതവും റോബോട്ടിനുണ്ട്. മുന്‍കൂട്ടി സെറ്റ് ചെയ്ത പ്രകാരമാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒരു കോ-ഷെഫിന്റെ സഹായവും റോബോട്ടിന് ആവശ്യമാണ്. യൂസറിന് മെനു സെറ്റ് ചെയ്യാവുന്ന സ്‌ക്രീനും റോബോട്ടിനുണ്ട്.