ലോകത്തെമ്പാടും പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ മിക്ക ഉല്‍പന്നങ്ങളും നിരോധനത്തിന്റെ വക്കിലെത്തി നില്‍ക്കവേയാണ് ബയോ ഡീഗ്രേഡബിളായ പ്രൊഡക്ടുകള്‍ക്ക് പ്രസ്‌കതിയേറുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് സ്ട്രോയിക്ക് പകരക്കാരനായ നാച്യൂറല്‍ സ്ട്രോ ഇറക്കി മാര്‍ക്കറ്റില്‍ ശ്രദ്ധ നേടുകയാണ് ബ്ലസിങ്ങ് പാം പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. അഗ്രി വേസ്റ്റുകള്‍ യൂസ്ഫുള്‍ ഇക്കോ ഫ്രണ്ട്ലി പ്രൊഡക്ടുകളാക്കി മാറ്റുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ യാത്ര എത്തിയത് തെങ്ങോലയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന സ്ട്രോയുടെ വിജയത്തിലാണ്.
12 മാസം വരെ ഷെല്‍ഫ് ലൈഫ്
സ്റ്റീം ചെയ്ത് ഓല ആന്റി ഫങ്കല്‍ ആകിയ ശേഷമാണ് പ്രോസസിങ്ങുകള്‍ നടക്കുന്നതെന്നും 6 മണിക്കൂറിന് മുകളില്‍ ഏത് ലിക്വിഡിലും സ്ട്രോ ഇട്ട് വെക്കാമെന്നും കമ്പനി സിഇഒ സജി വര്‍ഗീസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് സ്ട്രോ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കമ്പനി നല്‍കിയിട്ടുണ്ട്. ഒരു ഓലയില്‍ നിന്നും 200 മുതല്‍ 300 സ്ട്രോ വരെ നിര്‍മ്മിക്കുന്നുണ്ട്. ഇവയ്ക്ക് 12 മാസം വരെ ഷെല്‍ഫ് ലൈഫും കമ്പനി ഉറപ്പ് നല്‍കുന്നു.
ലഭിച്ചത് 10 മില്യണ്‍ സ്ട്രോയ്ക്കുള്ള ഓര്‍ഡറുകള്‍
ഓട്ടോമേറ്റഡ് ടെക്നോളജി ഉപയോഗിച്ച് പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി മികച്ച പ്രതികരണമാണ് പ്രൊഡക്ടിന് ലഭിക്കുന്നത്. 450ല്‍ അധികം സ്ത്രീകള്‍ സ്ട്രോ നിര്‍മ്മാണം നടത്തുന്നുണ്ട്. മധുര, തൂത്തുക്കുടി, കാസര്‍കോട് എന്നിവിടങ്ങളിലാണ് കമ്പനിയുടെ ഓപ്പറേഷന്‍സ് നടക്കുന്നത്. രാജകുമാരി എന്ന സ്ഥലത്താണ് പ്രൊഡക്ഷന്‍ ഓപ്പറേഷന്‍സിന്റെ ആസ്ഥാനം. 11 രാജ്യങ്ങളിലേക്ക് സാംപിളുകള്‍ അയച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 മില്യണ്‍ സ്ട്രോയിക്കുള്ള ഓര്‍ഡര്‍ ലഭിച്ചുവെന്നും സൗത്ത് ഇന്ത്യയില്‍ 22 സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാനുള്ള ശ്രമത്തിലാണെന്നും സജി വര്‍ഗീസ് പങ്കുവെക്കുന്നു.