കണ്ണൂരിന്റെ സംരംഭക ഹൃദയങ്ങള്‍ തൊട്ടറിഞ്ഞ് ' ഞാന്‍ സംരംഭകന്‍'l Njan Samrambakan l Channeliam.com

സ്വന്തം സംരംഭം ആരംഭിച്ച് വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി ‘ഞാന്‍ സംരംഭകന്‍’ രണ്ടാം എഡിഷന്‍ കണ്ണൂരില്‍. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സമഗ്രമായ ലേണിംഗ് പ്രോഗ്രാമിലേക്ക് യുവാക്കളും വനിതകളുമടക്കം നിരവധി ആളുകളാണ് എത്തിയത്. എംഎസ്എംഇ രംഗത്തെ പുത്തന്‍ സാധ്യതകള്‍ മുതല്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍’ പങ്കുവെച്ചു.

സംരംഭകര്‍ക്കായി ‘ഞാന്‍ സംരംഭകന്‍ ‘

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സമഗ്രമായ ലേണിംഗ് പ്രോഗ്രാം ‘ഞാന്‍ സംരംഭകന്‍’ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളിലാണ് നടന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍’ ചര്‍ച്ച ചെയ്തു.

മൂന്നു ജില്ലകളിലേക്ക് കൂടി

സംസ്ഥാന വ്യവസായ വകുപ്പ്, KSIDC, കിന്‍ഫ്ര, കെ ബിപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാനല്‍ അയാം ഡോട്ട് കോം സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ ‘ഞാന്‍ സംരംഭകന്‍’ സംഘടിപ്പിക്കുന്നത്. ജനുവരി 25ന് തൃശൂര്‍, ഫെബ്രുവരി 8ന് കൊച്ചി, ഫെബ്രുവരി 22 ന് തിരുവനന്തപുരം എന്നിവിടങ്ങളിലും ഞാന്‍ സംരംഭകന്‍ എത്തും. വിശദവിവവരങ്ങള്‍ www.channeliam.com വെബ്‌സൈറ്റില്‍ ലഭ്യമാണ. പങ്കെടുക്കുന്നവര്‍ക്ക് സര്‍വീസ് സപ്പോര്‍ട്ടും പരിപാടി ഉറപ്പാക്കുന്നു.

ഹെല്‍പ്പ് ഡെസ്‌ക്കുകളും ഒപ്പമുണ്ടേ

ചാനല്‍ അയാം ഡോട്ട് കോമിനൊപ്പം കേരള സര്‍ക്കാരിന്റെ കീഴിലെ കെഎസ്ഐഡിസി, കിന്‍ഫ്ര, കെ-ബിപ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിസിനസ് തുടങ്ങുന്നതിനുള്ള നിയമ സഹായം, ജിഎസ്ടി ഉള്‍പ്പെടെയുള്ള ടാക്‌സ് വിഷയങ്ങളിലെ സംശങ്ങള്‍ക്ക് മറുപടി, സംരംഭം തുടങ്ങുന്നതിന് ഏതൊക്കെ ലോണുകളും സാമ്പത്തിക സഹായവും ലഭിക്കും എന്നിങ്ങനെ സംരംഭകരറിയേണ്ട വിഷയങ്ങളാണ് പ്രമുഖര്‍ കൈകാര്യം ചെയ്യുന്നത്. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷനുകളോടൊപ്പം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും, പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version