ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യന്‍ ബിസിനസ് zomato ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഇന്ത്യന്‍ കമ്പനിയായ zomato ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്തത്. ഇരു കമ്പനികളും തമ്മിലുള്ള ഡീല്‍ പ്രകാരം ഊബറിന് സൊമാറ്റോയില്‍ 9.99% ഓഹരി ലഭിക്കും. 2017ല്‍ 30 നഗരങ്ങളിലായിട്ടാണ് uber eats ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചത്. uber eats വേറെ ബ്രാന്റായി നില്‍ക്കുമെങ്കിലും കസ്റ്റമേഴ്സിനെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും.
swiggy, zomato എന്നീ കമ്പനികളാണ് ഫുഡ് ഡെലിവറിയില്‍ രാജ്യത്ത് ലീഡ് ചെയ്യുന്നത്. uber ഈറ്റ്‌സിന്റെ 100 എംപ്ലോയിസിനെ ഊബറിന്റെ വേറെ വെര്‍ട്ടിക്കലുകളിലേക്ക് മാറ്റും. ഡീല്‍ സൊമാറ്റോയെ ബലപ്പെടുത്തുമെന്ന് co-founder Deepinder Goyal. ant financial 150 മില്യണ്‍ ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപം നടത്തിയിരുന്നു.