സിംഗപ്പൂര്‍ എയര്‍ഷോ 2020ല്‍ മിന്നിത്തിളങ്ങാന്‍ ഇന്ത്യന്‍ എയ്‌റോസ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍. എയ്റോസ്പെയ്സ്, സിവില്‍ ഏവിയേഷന്‍, എയര്‍ സര്‍വീസ് എന്നിവയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിങ്ങിലും പങ്കെടുക്കും. ഫെബ്രുവരി 11 മുതല്‍ 16 വരെ നടക്കുന്ന സിംഗപ്പൂര്‍ എയര്‍ഷോയില്‍ 65 ടോപ്പ് എയ്റോസ്പെയ്സ് & ഡിഫന്‍സ് കമ്പനികള്‍ പങ്കെടുക്കും. വിവിധ ഡൊമെയ്നുകളില്‍ പ്രസന്റേഷന്‍ നടത്താന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് എത്തുന്നത്. ഷോയ്ക്ക് പിന്നാലെ 300 ഏവിയേഷന്‍ എക്സ്പര്‍ട്ടുകള്‍ നടത്തുന്ന സിംഗപ്പൂര്‍ എയര്‍ഷോ ഏവിയേഷന്‍ ലീഡര്‍ സമ്മിറ്റും നടക്കും.