സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍ മാര്‍ക്കറ്റ് അക്സസ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാമെന്നും അതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പാക്കേജുകളുണ്ടെന്നും ചാനല്‍ അയാം ഡോട്ട് കോമിനോട് വ്യക്തമാക്കുകയാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ അനന്തു ഷാജി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാം
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ സ്കീമുകളുണ്ട്. മിക്ക എക്സ്ചേഞ്ചിനും ഇതിനായി പ്രത്യേക എസ്എംഇ പ്ലാറ്റ്ഫോമുകളും പാക്കേജുകളുമുണ്ട്. മാര്‍ക്കറ്റില്‍ നിന്നും ഫണ്ട് കണ്ടെത്താനും എസ്എംഇകളെ സര്‍ക്കാര്‍ സഹായിക്കും. കോസ്റ്റും കംപ്ലെയിന്റ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചലഞ്ചസാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്ക്കുമുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അനന്തു ഷാജി വ്യക്തമാക്കുന്നു.
ലിസ്റ്റിങ്ങ് നടത്തുമ്പോള്‍ ഫിനാന്‍ഷ്യല്‍- ഓപ്പറേഷന് മേഖലയില്‍ ശ്രദ്ധിക്കേണ്ടവ
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും മുന്‍പ് ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ പാലിക്കണമെന്ന് അനന്തു ഷാജി ഓര്‍മ്മിപ്പിക്കുന്നു. 3 മുതല്‍ 4 വര്‍ഷത്തേക്ക് വരെയുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങ് ആകാം. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ വളരെ കോംപീറ്റന്റാണെന്നും കേരളത്തിലെ മിക്ക സ്റ്റാര്‍ട്ടപ്പുകളുമായി ഇന്ററാക്ഷന് നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും അനന്തു പറഞ്ഞു. അതില്‍ ചില സ്റ്റാര്‍ട്ടപ്പുകള്‍ ഗൂഗിളിന്റെ ഇനീഷ്യേറ്റുവകളില് വരെ ഭാഗമായിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ തിളങ്ങാവുന്ന ഐഡിയകളുമായി വരുന്ന സ്റ്റാര്‍ട്ടപ്പുകളും ഇവയിലുണ്ടെന്നും അനന്തു ഷാജി വ്യക്തമാക്കി.