കരിയറില്‍ ഇടവേള വന്ന വനിതകള്‍ക്ക് ഇന്‍ഡസ്ട്രി കണക്റ്റ് കിട്ടാനും ഫ്രീലാന്‍സ് ജോലികളിലേക്ക് അവരെ എന്‍ഗേജ് ചെയ്യിക്കാനും കെ-വിന്‍സ് ഇനിഷ്യേറ്റീവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. കൊച്ചിയില്‍ നടന്ന കേരള വിമന്‍ ഇന്‍ നാനോസ്റ്റാര്‍ട്ടപ്സ് ഓറിയന്റേഷന്‍ കം റൈറ്റിംഗ് വര്‍ക്ക്ഷോപ്പ് സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രിയേറ്റീവ് റൈറ്റിംഗ്, കോപ്പി റൈറ്റിംഗ് തുടങ്ങി ഫ്രീലാന്‍സായി ചെയ്യാവുന്ന ജോലികളില്‍ സ്ത്രീകളെ ഇന്‍ഡസ്ട്രിയിലേക്ക് കണക്റ്റ് ചെയ്യുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് കമ്പനികള്‍ക്കും ആവശ്യമുള്ള കണ്ടന്റ് ടാലന്റ് പൂള് ക്രിയേറ്റ് ചെയ്യാനും കെ-വിന്‍സ് ലക്ഷ്യമിടുന്നു. പ്രോഗാമിലൂടെ നാനോ എന്റര്‍പ്രൈസുകളില്‍ വനിതാ പങ്കാളിത്തം കൂട്ടുന്നതാണ് പ്രധാന ലക്ഷ്യമെന്ന് കെഎസ് യുഎം സീനിയര്‍ ഫെല്ലോ പവിത്ര പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വ്യാപകമാക്കാന്‍ പദ്ധതി
ഒരു മാസത്തെ പൈലറ്റ് പദ്ധതി വിലയിരുത്തി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വ്യാപകമാക്കും. ആദ്യ ഘട്ടത്തില്‍ മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാകും ജോലിക്കാരെ നല്‍കുന്നത്. തുടക്കത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യാം. പിന്നീടു ജോലി സ്ഥലം ഒരുക്കി നല്‍കാനും സ്റ്റാര്‍ട്ടപ് മിഷന്‍ ലക്ഷ്യമിടുന്നുണ്ട്.