കേരളത്തിലെ ഹാര്‍ഡ് വെയര്‍, IoT സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ സഹായവുമായി Brinc India. ആഗോള സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് ഓരോന്നിനും 1.79 കോടി രൂപ നിക്ഷേപം നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, മേക്കര്‍ വില്ലേജ് എന്നിവയുമായി ബ്രിങ്ക് ഇന്ത്യയ്ക്കുള്ള സഹകരണത്തിന്റെ ഭാഗമായാണ് നിക്ഷേപ സഹായം നല്‍കുന്നത്. നിക്ഷേപത്തിനു പുറമെ, വിദഗ്ധോപദേശം, മറ്റ് നിക്ഷേപക ശൃംഖലകളുമായുള്ള സഹകരണം, പരിശീലനം തുടങ്ങിയവയും നല്‍കും. താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ http://bit.ly/2M2MVF4 എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 ന് മുമ്പായി അപേക്ഷിക്കുക.
ഹാര്‍ഡ് വെയര്‍, IoT സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ സഹായവുമായി Brinc India
Related Posts
Add A Comment