കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രിട്ടനില്‍ ബിസിനസ് തുടങ്ങാന്‍ അവസരമൊരുക്കുമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെറമി പില്‍മോര്‍ ബെഡ്ഫോര്‍ഡ്. കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ബ്രിട്ടീസ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയ ഉന്നതതല സംഘം 15 സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സുമായി ചര്‍ച്ച നടത്തി. ലണ്ടന്‍ & പാര്‍ട്ണേഴ്സ് എംഡി ജൂലി ചാപ്പല്‍, വൈസ് പ്രസിഡന്റ് ദിവ്യ ബജാജ് ബംഗളുരുവിലെ യുകെ മിഷന്‍ ഡെപ്യൂട്ടി ഹെഡ് കെ.ടി രാജന്‍ എന്നിവരും ക്യാമ്പസ് സന്ദര്‍ശിച്ചിരുന്നു.