വിവിധ സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 70 കോടിയുടെ നിക്ഷേപമൊരുക്കി Seeding Kerala 2020. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടന്നത്. കേരളത്തിലെ ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിഡുവല്‍സിനൊണ് മുഖ്യമായും ഫോക്കസ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട 80 സ്റ്റാര്‍ട്ടപ്പുകളും 200 നിക്ഷേപ വിദഗ്ധരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

നിക്ഷേപക സാധ്യതകള്‍ മുതല്‍ സ്ട്രാറ്റജീസില്‍ വരെ ഫോക്കസ് ചെയ്യുന്നതാണ് പ്രോഗ്രാം. സംസ്ഥാനത്തെ നിക്ഷേപ ശേഷിയുള്ളവരുടെ ശൃംഖല സൃഷ്ടിക്കും. നാഷണല്‍ ഏയ്ഞ്ചല്‍ ഗ്രൂപ്പില്‍ നിന്നും പ്രതിനിധികളെ പങ്കാളിയാക്കാനും Seeding Kerala ലക്ഷ്യമിടുന്നു. യൂണികോണ്‍ കമ്പനികളിലെ ആദ്യ നിക്ഷേപകരുമായുള്ള ചര്‍ച്ചയും സീഡിങ്ങ് കേരളയിലുണ്ട്.

ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിങ്-ലീഡ് എയ്ഞ്ചല്‍ മാസ്റ്റര്‍ ക്ലാസ്, സ്റ്റാര്‍ട്ടപ്പ് പിച്ചുകള്‍, IPO റൗണ്ട് ടേബിള്‍ എന്നിവയുള്‍പ്പടെയുണ്ട്. കൊച്ചിയില്‍ നടന്ന പ്രോഗ്രാം ഇന്‍ഫോസിസ് Co Founder ക്രിസ് ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version