ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹൈദരാബാദ് IIT സ്റ്റാര്‍ട്ടപ്പ് Pure EV . EPluto 7G എന്ന സ്‌കൂട്ടറിന് 79,999 രൂപയാണ് ഷോറൂം വില. ഇലക്ട്രിക്ക് വാഹനങ്ങളിലും lithium ബാറ്ററി മാര്‍ക്കറ്റിലുമാണ് Pure EV സ്റ്റാര്‍ട്ടപ്പ് ഫോക്കസ് ചെയ്യുന്നത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ ഡിസൈനിലുള്ളതാണ് EPluto 7G. പോര്‍ട്ടബിള്‍ ബാറ്ററിയും ഈസി ചാര്‍ജ്ജിങ്ങുമാണ് സ്‌കൂട്ടറിന്റെ പ്രത്യേകത. ഫുള്‍ ചാര്‍ജ്ജില്‍ 116 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന സ്‌കൂട്ടറിന് 60 kmph ആണ് ടോപ് സ്പീഡ്. 40,000 കി.മീ ബാറ്ററി വാറണ്ടിയും കമ്പനി തരുന്നു. പ്രതിമാസം 2000 യൂണിറ്റ് മാനുഫാക്ചറിങ്ങ് കപ്പാസിറ്റിയുള്ള കമ്പനിയാണ് Pure EV.

Share.

Comments are closed.

Exit mobile version