കേരളത്തിലുള്ള കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യത പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍ . ജില്ലാ വ്യവസായ കേന്ദ്രം, കെഎസ്ഐഡിസി, കിന്‍ഫ്ര, തുടങ്ങിയുള്ള ഏജന്‍സികള്‍ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണയും പരിപാടിയില്‍ വിശദമാക്കി. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ചാനല്‍ അയാം ഡോട്ട് കോം വിവിധ വകുപ്പുമായി സഹകരിച്ച് 5 ജില്ലകളിലാണ് സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കളമശേരി kssia ഹാളില്‍ രാവിലെ 9 മുതല്‍ 5.30 വരെ നടന്ന വിവിധ സെഷനുകളില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് ഉടന്‍

സംസ്ഥാന വ്യവസായ വകുപ്പ്, KSIDC, കിന്‍ഫ്ര, കെ ബിപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാനല്‍ അയാം ഡോട്ട് കോം സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ ‘ഞാന്‍ സംരംഭകന്‍’ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്താണ് അടുത്ത പ്രോഗ്രാം. വിശദവിവരങ്ങള്‍ www.channeliam.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍വീസ് സപ്പോര്‍ട്ടും പരിപാടി ഉറപ്പാക്കുന്നു.

സംരംഭത്തിന് വേണ്ട ആശയം മുതല്‍ ലോണിനുള്ള ഗൈഡന്‍സ് വരെ

ചാനല്‍ അയാം ഡോട്ട് കോമിനൊപ്പം കേരള സര്‍ക്കാരിന്റെ കീഴിലെ കെഎസ്ഐഡിസി, കിന്‍ഫ്ര, കെ-ബിപ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിസിനസ് തുടങ്ങുന്നതിനുള്ള നിയമ സഹായം, ജിഎസ്ടി ഉള്‍പ്പെടെയുള്ള ടാക്‌സ് വിഷയങ്ങളിലെ സംശങ്ങള്‍ക്ക് മറുപടി, സംരംഭം തുടങ്ങുന്നതിന് ഏതൊക്കെ ലോണുകളും സാമ്പത്തിക സഹായവും ലഭിക്കും എന്നിങ്ങനെ സംരംഭകരറിയേണ്ട വിഷയങ്ങളാണ് പ്രമുഖര്‍ കൈകാര്യം ചെയ്യുന്നത്. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷനുകളോടൊപ്പം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും, പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version