200 കോടി യൂസേഴ്സിനെ നേടി Whats App. ഇന്ത്യയില്‍ 40 കോടി യൂസേഴ്സുണ്ടെന്നും whats App. എന്‍ക്രിപ്ഷന്‍ ശക്തിപ്പെടുത്തുമെന്നും വാട്സാപ്പിന്റെ ഉറപ്പ്. മെസേജിങ്ങ് പ്ലാറ്റ്ഫോമില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് whats App. ടോപ്പ് സെക്യൂരിറ്റി എക്സ്പര്‍ട്ടുകളെ വെച്ചാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും പ്രൈവസി ഉറപ്പാക്കുമെന്നും കമ്പനി.
2009-ല്‍ ലോഞ്ച് ചെയ്ത വാട്സാപ്പ് ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ എത്തിയത്. 2009-നും 2014-നും ഇടയില്‍ ആഗോളതലത്തില്‍ 45 കോടി ഉപയോക്താക്കളെയാണ് ഈ ആപ്ലിക്കേഷന്‍ ലഭിച്ചത്. ഇസ്രായേല്‍ ഹാക്കര്‍മാരായ പെഗാസസ് വാട്സാപ്പില്‍ നുഴഞ്ഞുകയറി സുരക്ഷാവീഴ്ച ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വാട്സാപ്പിനെതിരെ ഇന്ത്യയിലടക്കം സര്‍ക്കാര്‍ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.