രാജ്യത്തെ ആദ്യ ഇന്റര്‍സിറ്റി ഇലക്ട്രിക്ക് ബസ് സര്‍വീസിന് ആരംഭം. മുംബൈ-പൂനെ റൂട്ടിലോടുന്ന ബസ് കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്ക്കരി ഉദ്ഘാടനം ചെയ്തു. ഒറ്റച്ചാര്‍ജ്ജിങ്ങില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം: 43 സീറ്റര്‍ ബസ്. രാജ്യത്ത് ഇലക്ട്രിക്ക് ബസുകള്‍ വ്യാപിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ കോര്‍പ്പറേഷനുകളും പ്രൈവറ്റ് ഓപ്പറേറ്റേഴ്സും 10,000 ഇലക്ട്രിക്ക് ബസുകള്‍ ഈ വര്‍ഷം വാങ്ങും: നിതിന്‍ ഗഡ്ക്കരി. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇലക്ട്രിക്ക് ബസ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസന്ന പര്‍പ്പിള്‍ മൊബിലിറ്റി സൊലൂഷ്യന്‍സ് എന്ന കമ്പനിയാണ് മുംബൈ-പൂനെ ഇന്റര്‍സിറ്റി ബസ് ഓപ്പറേറ്റ് ചെയ്യുന്നത്.