സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രം അവസരമൊരുക്കും. ഇക്കണോമിക്ക് അഫയേഴ്സ് വകുപ്പ് സെക്രട്ടറി Atanu Chakraborthy ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാര്‍ജ് സ്‌കെയിലിലുള്ള ഇന്റര്‍നാഷണല്‍ ഫണ്ടിംഗ് വന്നാല്‍ മാത്രമേ 8 % എന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുവെന്ന് സോഫ്റ്റ്ബാങ്ക് ഇന്ത്യ കണ്‍ട്രി ഹെഡ് Manoj Kohli. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ ക്യാപിറ്റല്‍ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍. ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 150 ചൈനീസ് കമ്പനികളാണ് NASDAQല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.