സെയില്സില് കൃത്യമായ സ്ട്രാറ്റജികളുണ്ടെങ്കില്‍ സംരംഭക വിജയം ഉറപ്പാക്കാന്‍ സാധിക്കും. ഒരു പ്രൊഡക്ട് / സര്‍വീസ് സെയില്‍ എന്നതിലുപരി സൊലൂഷ്യനാണ് കസ്റ്റമര്‍ക്ക് വേണ്ടത്.
പ്രൊഡക്ട് ഒരിക്കലും കസ്റ്റമറില്‍ അടിച്ചേല്‍പ്പിക്കുന്നതാകരുത്. പ്രൊഡക്ടിന്റെ യൂണീക്ക് ഫീച്ചര്‍ കൃത്യമായി കസ്റ്റമറെ മനസിലാക്കുക. വിലവിവരം സംബന്ധിച്ച് ആദ്യമേ സംസാരിക്കരുത്: ബാര്‍ഗെയിനിങ്ങ് കസ്റ്റമര്‍ക്ക് മടുക്കും.
Delay kills deal: കസ്റ്റമറുടെ ആവശ്യം സമയബന്ധിതമായി സാധിച്ചു നല്‍കുക. ഉദാ: വില സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഓഫര്‍, പേയ്മെന്റ് പ്ലാന്‍ എന്നിവ നേരത്തെ അറിയിക്കുക.
മറ്റ് ക്ലയിന്റുകള്‍ക്ക് ലഭിച്ച നേട്ടത്തെ പറ്റിയും അവരുടെ ഫീഡ്ബാക്കും അറിയിക്കുക. ഡീല്‍ ക്ലോസ് ചെയ്യുന്ന വേളയില്‍ നന്ദി പറയുന്നതിന് പകരം അഭിനന്ദിക്കുന്നതാണ് ഉത്തമം.
സെയില്സില് കാലത്തിനനുസരിച്ചുള്ള സ്ട്രാറ്റജികളും കൈവരിച്ചാല്‍ വിജയം ഉറപ്പാണ്.