സംരംഭം പരാജയപ്പെട്ടാല്‍ തളരേണ്ട: വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മപ്പെടുത്തലുമായി  I Am Startup Studio

പഠനകാലത്ത് തന്നെ സംരംഭം ആരംഭിക്കുകയും പരാജയങ്ങളെ ചവിട്ടുപടികളാക്കി എപ്രകാരം സക്‌സ്ഫുള്‍ ഓണ്‍ട്രപ്രണറാകാമെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു റിയാഫി ടെക്‌നോളജീസ് ഫൗണ്ടറും സിഎമ്മോയുമായ ജോസഫ് ബാബു അനുഭവങ്ങള്‍ പങ്കുവെച്ച അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ. മൊബൈല്‍ ആപ്പ് ഡെവലപ്പ്‌മെന്റ് കമ്പനിയായ റിയാഫിയുടെ വളര്‍ച്ചെയ പറ്റിയും കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ കുക്ക് ബുക്ക് ആപ്പിനെ പറ്റിയും ജോഫസ് വ്യക്തമാക്കി. ആലുവ എംഇഎസ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & ടെക്‌നോളജിയില്‍ നടന്ന പ്രോഗ്രാമിലാണ് ജോസഫ് വിദ്യാര്‍ത്ഥികളുമായി സംരംഭക സാധ്യകള്‍ പങ്കുവെച്ചത്.

ആപ്പ് ഐഡിയകളുടെ അനന്ത സാധ്യതകള്‍

കുക്ക് ബുക്ക് എന്ന ഫുഡ് റെസിപ്പി ആപ്പിന്റെ വളര്‍ച്ചയും ടെക് ലോകം തുറന്ന് തരുന്ന സംരംഭക സാധ്യതയുമാണ് ജോസഫ് ബാബു വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്. ഗൂഗിള്‍ ഐ ഓയില്‍ സെലക്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ആപ്പാണ് കുക്ക് ബുക്കെന്നും 157 രാജ്യങ്ങളില്‍ 21 ഭാഷകളിലായി സേവനം നല്‍കുന്ന കുക്ക് ബുക്കിന് 6 മില്യണ്‍ യൂസേഴ്‌സുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

എക്‌സപീരിയന്‍ഷ്യല്‍ ലേണിങ്ങിലാണ് കോളേജ് ഫോക്കസ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രോഗ്രാമുകളില്‍ ഏറ്റവുമധികം എക്‌സ്‌പോഷര്‍ തരുന്ന ഒന്നാകും അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ എന്നും കോളേജ് ഡയറക്ടര്‍ ഡോ. പി.എ ഹബീബ് റഹ്മാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള മികച്ച ഇന്നവേഷനുകള്‍ പുറം ലോകത്തെത്തിക്കാന്‍ അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ പോലുള്ള പ്രോഗ്രാമുകള്‍ ഏറെ സഹായകരമാണെന്ന് ഐഇഡിസി നോഡര്‍ ഓഫീസര്‍ ജിബിന്‍. എന്‍ അഭിപ്രായപ്പെട്ടു.

ഫ്യൂച്ചര്‍ സാധ്യതകളുമായി അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ

വിദ്യാര്‍ത്ഥികളിലെ എന്‍ട്രപ്രണര്‍ഷിപ്പ് അഭിരുചി വളര്‍ത്താനും ഫ്യൂച്ചര്‍ ടെക്‌നോളജിയിലെ പുതിയ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ചാനല്‍ അയാം ക്യാമ്പസുകളില്‍ സ്റ്റാര്‍ട്ടപ് ലേണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജുമായും സഹകരിച്ചാണ് അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ക്യാമ്പസുകളില്‍ എത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version