ഞെട്ടിക്കുന്ന ഡിസൈനില്‍ Land Rover EV കണ്‍സെപ്റ്റ് വെഹിക്കിള്‍

ഇലക്ട്രിക്ക് അര്‍ബന്‍ മൊബിലിറ്റി കണ്‍സപ്റ്റുമായി Jaguar-Land Rover. പ്രൊജക്ട് വെക്ടര്‍ എന്നാണ് പുത്തന്‍ 4 വീല്‍ കണ്‍സപ്റ്റിന്റെ പേര്.  ലോ ഫ്ളോര്‍ എയര്‍പോര്‍ട്ട് ഷട്ടില്‍ ട്രെയിന്‍ കാറിന്റെ മോഡലിലുള്ളതാണ് വാഹനം.  നാഷണല്‍ ഓട്ടോമോട്ടീവ് ഇന്നൊവേഷന്‍ സെന്ററിലാണ് ഇത് ഡെവലപ്പ് ചെയ്തത്. നാലു മീറ്ററാണ് വാഹനത്തിന്റെ നീളം. വണ്ടിയുടെ ബേസിലാണ് മോട്ടോറും ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നത്.

ബാറ്ററി റേഞ്ച് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സുഖമായി വാഹനത്തില്‍ കയറാന്‍ സ്ലൈഡിങ്ങ് ഡോറുകള്‍ ഏറെ സഹായകരം. ലോ ഫ്ളോര്‍ ചെയ്സ് ആയതിനാല്‍ പ്രായമേറിയവര്‍ക്കും എളുപ്പത്തില്‍ കയറാം. പ്രൈവറ്റ് യൂസിനായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഇന്റീരിയറാണ് വാഹനത്തിനുള്ളത്. ഹ്യൂമന്‍ കണ്‍ട്രോളിലും ഓട്ടോമാറ്റിക്കായും വാഹനം പ്രവര്‍ത്തിക്കും. 2021ല്‍ പ്രൊജക്ട് വെക്ടര്‍ ഇറങ്ങുമെന്നും അറിയിപ്പ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version