ഗോറില്ല ഗ്ലാസ് എന്ന് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. കെമിക്കലി സ്‌ട്രെങ്തന്‍ ചെയ്ത കട്ടി കുറഞ്ഞ ഈ ഡാമേജ് റസിസ്റ്റന്റ് ഗ്ലാസ് സ്മാര്‍ട്ട് ഫോണ്‍ സ്‌കീന്‍ പ്രൊട്ടക്ഷന് വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഈ പേര് ഏവരും ഏവര്‍ക്കും പരിചിതമാണ് എങ്കിലും ഈ പ്രോഡക്റ്റ് മാനുഫാക്ചര്‍ ചെയ്ത അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ കോര്‍ണിങ്ങിനെ അധികമാര്‍ക്കും അറിയില്ല. 1851ല്‍ Amory Houghton ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച കമ്പനിയാണിത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സയന്‍സ് ബേസ്ഡ് ഇന്നവേഷനുകളാണ് കോര്‍ണിങ്ങ് കമ്പനി കൂടുതലായും നടത്തിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ ഗോറില്ല ഗ്ലാസ് തീര്‍ത്തും അപ്രതീക്ഷിതമായാണ് ഉല്‍ഭവിച്ചത് എന്നതാണ് ഏറെ കൗതുകകരമായ ഒരു സംഗതി.
1952ല്‍ കോര്‍ണിങ്ങിലെ Don Stookey എന്ന കെമിസ്റ്റ് ഫോട്ടോ സെന്‍സിറ്റീവ് ഗ്ലാസിന്റെ ഒരംശം ലോഹമുരുക്കുന്ന ഉപകരണത്തിന്റെ അടുത്തെ വെച്ചു. ശരിയായി പ്രവര്‍ത്തിക്കാത്ത ഉപകരണത്തിന്റെ താപനില 900 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും ഏറെ നേരം കഴിഞ്ഞ് Don ഇതിന്റെ അടപ്പ് തുറന്നപ്പോള്‍ മെല്‍റ്റ് ചെയ്ത് ഗ്ലാസിന് പകരം പാല്‍ നിറത്തിലുള്ള പ്ലേറ്റ് അതില്‍ കിടക്കുന്നത് കാണുകയും ചെയ്തു. ഇതായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയില്‍ വിപ്ലവം സൃഷ്ടിച്ച ഗോറില്ല ഗ്ലാസിന്റെ ഉത്ഭവം. ഗ്ലാസിന്റെ സ്‌ട്രെങ്തും ഡ്യൂറബിലിറ്റിയും മൂലമാണ് ഇതിന് ഗോറില്ല ഗ്ലാസ് എന്ന് പേര് വന്നത്.
മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് സാംസണ്‍ റെഡ്മി ലെനോവോ എന്നിവയെല്ലാം ഇന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ ഗോറില്ല ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്. മുന്‍നിര വാഹന നിര്‍മാണ കമ്പനികള്‍ വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡ് അടക്കമുള്ള ഭാഗങ്ങളില്‍ ഗോറില്ല ഗ്ലാസ് ഉപയോഗിക്കുന്നു. മൈക്രോ റിയാക്ടറുകള്‍ ഫോട്ടോ കോണ്ടാക്റ്റ് ഗ്ലാസ് എന്നീ പ്രൊഡക്ടുകളും കോര്‍ണിങ്ങ് ഉത്പാദിപ്പിക്കുന്നു 2019 സെപ്റ്റംബറില്‍ 250 മില്യണ്‍ ഡോളര്‍ കോര്‍ണിങ്ങില്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ കമ്പനി അറിയിക്കുകയുമുണ്ടായി.
ഐഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ് നിര്‍മ്മാണത്തിലും കോര്‍ണിങ്ങ് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഫെബ്രുവരി 14നും 15നും ന്യൂഡല്‍ഹിയില്‍ നടന്ന യൂത്ത് ഡിജിറ്റല്‍ ടെക്‌നോളജി ഫെസ്റ്റിവലില്‍ Tech2 Innovate എന്ന കമ്പനിയുമായി കോര്‍ണിങ്ങ് സഹകരിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഗോറില്ല ഗ്ലാസിനെ ഏവര്‍ക്കും പരിചിതമാണെങ്കിലും കോര്‍ണിങ്ങ് എന്ന കമ്പനിയെ പറ്റി കസ്റ്റമേഴ്‌സിനിടയില്‍ അധികം അറിവില്ല.