വാണിജ്യ, ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങൾക്കായി ഭൂമി പാട്ടത്തിനു നൽകാൻ സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റി. തുറമുഖ അതോറിറ്റി 60 വർഷത്തേക്ക് ഏകദേശം 140 ഏക്കർ ഭൂമി പാട്ടത്തിന് നൽകുമെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ഇൻഫ്രാ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ 500 കോടിയിലധികം രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

നവംബർ 17ന് വില്ലിംഗ്ഡൺ ദ്വീപിനെ കുണ്ടന്നൂർ ജംഗ്ഷനിൽ NH-66 മായി ബന്ധിപ്പിക്കുന്ന NH-966Bയുടെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന 22.38 ഹെക്ടർ (55.30 ഏക്കർ) ഭൂമി പാട്ടത്തിന് നൽകുന്നതിന് ടെൻഡർ നൽകിയിരുന്നു. ഏകദേശം 85 ഏക്കർ ഭൂമി പാട്ടത്തിന് നൽകുന്നതിന് തുറമുഖ അതോറിറ്റി ഉടൻ തന്നെ പ്രത്യേക ടെൻഡർ പുറപ്പെടുവിക്കും.

ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ, വാണിജ്യ/ഓഫീസ് സമുച്ചയങ്ങൾ, സ്റ്റേഡിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ, ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാമെന്ന് തുറമുഖ അതോറിറ്റി ടെൻഡർ രേഖകളിൽ വ്യക്തമാക്കുന്നു. 22.38 ഹെക്ടർ (55.30 ഏക്കർ) പാട്ടത്തിനെടുക്കുന്നതിന്, വാർഷിക പാട്ടക്കരാറായി (ജിഎസ്ടി ഒഴികെ) ഹെക്ടറിന് ₹12,70,26,495/- കരുതൽ വില തുറമുഖ അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. 30 വർഷത്തേക്ക് പ്രാരംഭ കാലയളവിലേക്ക് ഭൂമി പാട്ടത്തിന് നൽകും. 30 വർഷത്തിനുശേഷം പരമാവധി 30 വർഷത്തേക്ക് പുതുക്കാനുള്ള ഓപ്ഷനും ലഭിക്കും.

The Cochin Port Authority plans to lease approximately 140 acres of land on Willingdon Island for commercial and hospitality activities over 60 years, aiming to raise over ₹500 crore for port development.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version