സംരംഭകത്വ പരിശീലന പരിപാടി 'ഞാന്‍ സംരംഭകന്‍' ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍

800 ഓളം യുവസംരംഭകരെ നേരിട്ടും 18 ലക്ഷത്തോളം ആളുകളെ ഡിജിറ്റലായും കണക്റ്റ് ചെയ്ത ഞാന്‍ സംരംഭകന്‍ ആദ്യ സര്‍ക്യൂട്ട് പൂര്‍ത്തിയാകുമ്പോള്‍ കേരളം സൂക്ഷ്മ ചെറുകിട സംരംഭത്തിന് പാകമാണെന്ന യാഥാര്‍ത്ഥ്യം അക്ഷരാര്‍ത്ഥത്തില്‍ വിളിച്ചുപറയുന്ന എളിയ മീഡിയ ഇവാഞ്ചലിസമായി അത് മാറി. കേരളത്തിലെ 5 ജില്ലകളില്‍ 25ഓളം വിദഗ്ധ സെഷനുകളിലായി 30 തിലധികം എക്സ്പേര്‍ട്ട് പ്രൊഫഷണലുകളെ സംഘടിപ്പിച്ചും സംരംഭക കമ്മ്യൂണിറ്റികളുമായുള്ള നെറ്റ്വര്‍ക്കിംഗ് സാധ്യമാക്കിയുമാണ് ഞാന്‍ സംരംഭകന്‍ ആദ്യ സര്‍ക്യൂട്ട് പൂര്‍ത്തിയാകുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെയും, കെഎസ്ഐഡിസി, കിന്‍ഫ്ര, കെ ബിപ് തുടങ്ങിയ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ഞാന്‍ സംരംഭകന്‍, സംരംഭക പരിശീലന പരിപാടി ചാനല്‍ അയാം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍, സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഒരു മീഡിയ നടത്തുന്ന ഏറ്റവും വലിയ ഇനീഷ്യേറ്റീവായി അത് മാറി.

സംരംഭക ആശയങ്ങള്‍ മുതല്‍ കമ്പനി ലീഗല്‍കാര്യ വശങ്ങള്‍ വരെ പങ്കുവെച്ച ആദ്യ സര്‍ക്യൂട്ട്

പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ക്ക് ബിസിനസ് സാധ്യതകള്‍ പങ്കുവെച്ച മലപ്പുറം എഡിഷന്‍, എംഎസ്എംഇ രംഗത്തെ സംരംഭകത്വം വിശദമാക്കിയ കണ്ണൂര്‍ എഡിഷന്‍, കേരളത്തില്‍ ലാഭകരമായി തുടങ്ങാവുന്ന സംരംഭക ആശയങ്ങളും കമ്പനി-ലീഗല്‍കാര്യ വശങ്ങളും വിശദമാക്കിയ തൃശ്ശൂര്‍ എഡിഷന്‍, ഇംപോര്‍ട്ട്- എക്‌സ്‌പോര്‍ട്ട് മേഖലയിലെ സംരംഭക സാധ്യത പങ്കുവെച്ച കൊച്ചി എഡിഷന്‍, സംരംഭം തുടങ്ങുമ്പോള്‍ മുതല്‍ പാലിക്കേണ്ട സ്ട്രാറ്റജികള്‍ പങ്കുവെച്ച തിരുവനന്തപുരം എഡിഷന്‍ എന്നിങ്ങനെ സംരംഭക മേഖലയിലേക്ക് വരുന്ന ആര്‍ക്കും ഏറ്റവും ഉപകാരപ്പെടുന്ന വിഷയങ്ങളാണ് ഞാന്‍ സംരംഭകന്‍ ചര്‍ച്ച ചെയ്തത്.

വരാനിരിക്കുന്ന സംരംഭങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍

വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ നയിച്ച ഇന്ററാക്ടീവ് സെഷനുകളോടൊപ്പം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. ബിസിനസ് എങ്ങനെ തുടങ്ങാം എന്നത് മുതല്‍ മുതല്‍ ഘട്ടം ഘട്ടമായി ബിസിനസിന്റെ പ്രൊസീജിയറുകള്‍ എങ്ങനെ പൂര്‍ത്തിയാക്കാം എന്നും സംരംഭം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഗവണ്‍മെന്റ് ലീഗല്‍ ഫോര്‍മാലിറ്റികളും ഞാന്‍ സംരംഭകന്‍ പങ്കുവെച്ചു. സംരംഭം തുടങ്ങാനുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാനും വണ്‍ ടു വണ്‍ മെന്ററിംഗിനും വേദിയൊരുക്കിയ ഞാന്‍ സംരംഭകന്റെ ആദ്യ സര്‍ക്യൂട്ട് സംസ്ഥാനത്ത് ഇനി വരാനിരിക്കുന്ന സംരംഭങ്ങള്‍ക്ക് നല്ലൊരു ഓര്‍മ്മപ്പെടുത്തലാകുമെന്നുറപ്പാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version