കൊറോണ വൈറസിനെതിരെ വെയറെബിള്‍ ഡിവൈസുമായി ചൈനീസ് ആര്‍ക്കിടെക്റ്റ്. ‘be a batman’ എന്നാണ് ഡിവൈസിന്റെ പേര്. ഫൈബര്‍ ഫ്രെയിമില്‍ സൃഷ്ടിച്ച ബബിള്‍ ഷേപ്പിലുള്ള ബാക്ക്പാക്കാണിത്. വൈറസിനെ കൊല്ലാന്‍ സാധിക്കും വിധം UV രശ്മികള്‍ ചൂടാകുന്ന ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. സ്ട്രെച്ചബിളായ തെര്‍മോപ്ലാസ്റ്റിക്ക് മെറ്റീരിയലും ഡിവൈസില്‍ ഉപയോഗിച്ചിട്ടുണ്ട്.
Dayong Sun എന്നയാളാണ് വെയറബിള്‍ ഡിവൈസ് ഡിസൈന്‍ ചെയ്തത്. മനുഷ്യന്റെ ത്വക്കിന് സമീപം UV ലാമ്പുകള്‍ ഉപയോഗിക്കുകയോ ഇത്തരം റേഡിയേഷന്‍ ഏല്‍ക്കുകയോ ചെയ്യുന്നത് മറ്റ് അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.