കൊറോണ: 24 മണിക്കൂറും ഫ്രീ കണ്‍സള്‍ട്ടേഷന് സൗകര്യമൊരുക്കി ദുബായ്. ‘ഡോക്ടര്‍ ഫോര്‍ എവരി സിറ്റിസണ്‍ ടെലിമെഡിസിന്‍ ഇനീഷ്യേറ്റീവി’ലൂടെയാണ്’ ദുബായ് ഹെല്‍ത്ത് അതോറിറ്റി സര്‍വീസ് നല്‍കുന്നത്. ദുബായ് സിറ്റിസണ്‍സിനും കുടുംബാംഗങ്ങള്‍ക്കുമാണ് സേവനം ലഭ്യമാകുക. മൊബൈല്‍ ആപ്പ്, കോള്‍, വീഡിയോ കോള്‍ എന്നിവ വഴി DHA ഫിസിഷ്യന്‍സുമായി കണ്‍സള്‍ട്ട് ചെയ്യാം.

പേഷ്യന്റിന്റെ മെഡിക്കല്‍ റെക്കോര്‍ഡും ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഫിസിഷ്യന്‍സിന് ലാബ്-റേഡിയോളജി ടെസ്റ്റുകളും ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷനും നല്‍കാനുള്ള സൗകര്യമുണ്ട്. ടെലിഹെല്‍ത്ത് ട്രെയിനിംഗ് ലഭിച്ച DHA സര്‍ട്ടിഫൈഡ് ഡോക്ടേഴ്സാണ് കണ്‍സള്‍ട്ടേഷന്‍ നടത്തുക

Share.

Comments are closed.

Exit mobile version