എസ്ബിഐയില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് ഇനി മിനിമം ബാലന്‍സ് വേണ്ട. സീറോ ബാലന്‍സില്‍ എസ് ബി അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം. ഗ്രാമം- Rs.1000, നഗരം- Rs.2000, മെട്രോ-Rs. 3000 എന്നിങ്ങനെയായിരുന്നു മിനിമം ബാലന്‍സ്.
നിക്ഷേപകര്‍ക്ക് ഈടാക്കിയിരുന്ന എസ്എംഎസ് ചാര്‍ജുകളും പിന്‍വലിക്കും. നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കും കുറയും. ഭവന- വാഹന വായ്പകളുടെ പലിശ നിരക്കും കുറഞ്ഞേക്കും.