കൊറോണ ദുരന്തം ചൈനയെ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിള്ളിട്ടിരിക്കുന്നത്. 1976 ന് ശേഷം ഇതാദ്യമായി സാമ്പത്തിക രംഗത്ത് വലിയ ഇടിവിന് ചൈന സാക്ഷ്യം വഹിക്കും. നിശ്ചലമായ ബിസിനസ് കേന്ദങ്ങളും ആളോഴിഞ്ഞ മാളുകളും പ്രവര്‍ത്തനം നിലച്ച പ്രൊഡക്ഷന്‍ യൂണിറ്റുകളും ചൈനയെ എത്തിച്ചിരിക്കുന്നത് രണ്ടക്കത്തില്‍ കൂപ്പുകുത്തിയ സാമ്പത്തിക നിരക്കിലാണ്. മാവോ സേ ദൂങ്ങിന്റെ മരണത്തോടെ ചൈന വീണ ഇരുണ്ട സാമ്പത്തിക കാലത്തോളം സമാനമായ ബിസിനസ് തകര്‍ച്ചയ്ക്ക് ചൈന സാക്ഷ്യം വഹിക്കും.

സാമ്പത്തിക ചലനം ക്വാറന്റൈനില്‍

ഈ എക്കണോമിക് ഷോക്കില്‍ നിന്ന് ചൈനയ്ക്ക് ഉടന്‍ കരകയറാനായില്ലെങ്കില്‍ അതിന്റെ അലയൊലി യൂറോപ്പിനേയും അമേരിക്കയേയും ഏഷ്യയെ മുഴുവനായും ബാധിക്കും. വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിവ്യാപനം തടയാനായി ചൈന എടുത്ത മുന്‍കരതലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അവരുടെ സാമ്പത്തിക ചലനത്തെയാണ് കോറന്റൈനില്‍ എത്തിച്ചത്. കൊറോണ നിയന്ത്രണവിധേയമായതോടെ തുറന്ന ഫാക്ടറികളില്‍ മൂന്നിലൊന്ന് പ്രൊഡക്ഷന്‍ നടക്കുന്നില്ല. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും ക്വാറന്റൈനിലാണ്, അവര്‍ തിരിച്ചെത്തിയിട്ടില്ല.

ചൈന കിതച്ചാല്‍ ലോകം വിയര്‍ക്കും

ബിസിനസ് നഗരമായ ഷാങ്ഹായില്‍ ആളുകളെത്തുന്നില്ല. ആരും സ്പെന്റ് ചെയ്യുന്നില്ല എല്ലതാണ് സത്യം. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായ നഞ്ചിംഗ് റോഡില്‍ അത്യാവശ്യക്കാര്‍ മാത്രം വരുന്നു. ചൈനയിലേക്കുള്ള അയണ്‍ ഓര്‍ കയറ്റുമതി നിലച്ചതോടെ ഓസ്ട്രേലിയന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കൂപ്പുകുത്തി. 13.5 ശതമാനമാണ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ കുറഞ്ഞിരിക്കുന്നത്. ബില്‍ഡിങ്ങുകളിലും റോഡിലും മറ്റുമായുള്ള ഫിക്സഡ് അസെറ്റുകളിലുള്ള ഇന്‍വെസ്റ്റ്മെ്നറ് 24.5 ശതമാനം താഴേക്ക് വീണു. ഈ സാഹചര്യം ചൈന എങ്ങനെ മറികടക്കാന്‍ പോകുന്നു എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം ചൈനയുടെ സാമ്പത്തിക കിതച്ചാല്‍ ലോകം മുഴുവന്‍ വിയര്‍ക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version