Salesforce Indiaയുടെ തലപ്പത്തേക്ക് അരുന്ധതി ഭട്ടാചാര്യ. SBI മുന്‍ ചെയര്‍പേഴ്സണാണ് അരുന്ധതി ഭട്ടാചാര്യ. കമ്പനി സിഇഒ ആയി ഏപ്രില്‍ 20ന് ചുമതലയേല്‍ക്കും. Salesforce India ചെയര്‍പേഴ്സണ്‍ പദവിയും അരുന്ധതിയ്ക്ക് തന്നെയാണ്.  കമ്പനിയുടെ എക്സ്പാന്‍ഷന് അരുന്ധതി മേല്‍നോട്ടം വഹിക്കും.  40 വര്‍ഷം അരുന്ധതി എസ്ബിഐയില്‍ സേവനമനുഷ്ഠിച്ചിരുന്നു.  ഫോര്‍ബ്സിന്റെ ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ അരുന്ധതിയുണ്ട്.  കസ്റ്റമര്‍ റിലേഷന്‍സില്‍ മുന്‍നിരയിലാണ് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ Salesforce.

Share.

Comments are closed.

Exit mobile version