കൊറോണ: മരണ സംഖ്യ 14,641. 98627 ആളുകള്‍ റിക്കവര്‍ ചെയ്തു: റിക്കവര്‍ ചെയ്തലവര്‍ക്കും വീണ്ടും ഇന്ഫക്ഷന് വരാം. ചൈനയിലും ജപ്പാനിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുള്ളവരുടെ സ്രവത്തില്‍ നിന്നും രോഗം പടരും. Covid 19ന് എതിരെ കേരളം ‘break the chain’ ക്യാമ്പയിന് തുടങ്ങി.
ശുചിത്വം പാലിക്കുക
ആളുകള്‍ ശുചിത്വം പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. പനി, ചുമ, ശ്വാസ തടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷങ്ങള്‍. തുടര്‍ച്ചയായി കൈ കഴുകുക, ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ചുമയും തുമ്മലുമുണ്ടെങ്കില് ഒരു മീറ്റര്‍ അകലം പാലിക്കുക.
രോഗമുള്ളവര്‍ക്ക് ഓക്സിജന്‍ തെറാപ്പി
Covid 19 ബാധിച്ചവരെ അതിവേഗം ഐസൊലേഷനിലാക്കണം. ഓഫീസുകളിലെ വര്‍ക്ക് ഡെസ്കുകള്‍ ഇടയ്ക്കിടയ്ക്ക് ക്ലീന്‍ ചെയ്യണം. ഗര്‍ഭിണികള്‍ വര്‍ക്ക് ഫ്രം ഹോമം ഓപ്ഷന് നല്‍കണം. രോഗമുള്ളവര്‍ക്ക് ഓക്സിജന്‍ തെറാപ്പി നല്‍കുന്നുണ്ട്. കൊറോണ ലോകമാകമാനം സമ്പദ് രംഗത്തെ പിടിച്ചുലച്ചു കഴിഞ്ഞു. കൊറോണ വാക്സിന് വികസിപ്പിക്കുന്ന ജോലികളിലാണ് ഗവേഷകര്‍.