കൊറോണ: കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ. വാലിഡ് വിസയുള്ളവര്‍ക്ക് യുഎഇയില്‍ കടക്കുന്നതിന് വിലക്ക്. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യുഎഇയുടെ വിലക്ക്. വിസ ഓണ്‍ അറൈവലും മാര്‍ച്ച് 19 മുതല്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനും വിലക്കേര്‍പ്പെടുത്തി യുഎഇ. യുഎഇയില്‍ തന്നെയുള്ള വിദേശികള്‍ക്ക് വിസ എക്സ്റ്റന്‍ഡ് ചെയ്യാന്‍ തടസ്സമില്ല. വിസ എക്സ്പയറാകും മുന്‍പ് ടൂറിസ്റ്റുകള്‍ രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യണം.
ഈ രണ്ടാഴ്ചക്കിടെ വിദേശത്തുള്ളവരുടെ വിസ കാലാവധി കഴിയും. ഇവര്‍ക്ക് രണ്ടാഴ്ച കഴിഞ്ഞ് ഒഫീഷ്യല്‍സുമായി ബന്ധപ്പെടാം. വിദേശത്ത് നിന്ന് ഈയിടെ യുഎഇയിലെത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്. ഹോം ക്വാറന്റൈന് കാലത്ത് പുറത്തിറങ്ങിയാല്‍ പിഴയും തടവും ലഭിക്കും. റസിഡന്‍സി ക്യാന്‍സല്‍ ചെയ്ത് സ്വന്തം രാജ്യത്തേക്ക് മടങ്ങാത്തവര്‍ വിസിറ്റ് വിസയിലേക്ക് സ്റ്റാറ്റസ് മാറ്റണം.