കഴിഞ്ഞ ഏതാനും ക്വാര്‍ട്ടറുകളിലായി വലിയ ചാലഞ്ചുകള്‍ നേരിടുന്ന ഇന്ത്യന്‍ എക്കോണമിയെയാണ് കൊറോണയുടെ ആഘാതം കൂടുതല്‍ ?സീരിയസ്സായ സ്റ്റേജിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ഈ ഫിസ്‌ക്കലിലെ മൂന്നാം ക്വാര്‍ട്ടറില്‍ 6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 4.7% ആയിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. ഇന്‍വെസ്റ്റ്‌മെന്റും കണ്‍സപ്ഷന്‍ ഡിമാന്റും മോശമായിരിക്കുകയും കേന്ദ്രം സ്റ്റിമുലസ് പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, 4TH ക്വാര്‍ട്ടറില്‍ ഒരു പോസിറ്റീവ് ഗ്രോത്താണ് എല്ലാവരും കാത്തു നിന്നത്.

ആ സമയത്താണ് കൊറോണയുടെ രൂപത്തില്‍ താങ്ങാനാകാത്ത ആഘാതം നമ്മുടെ എക്കോണമിയെ തകര്‍ത്ത് താണ്ഡവം ആടുന്നത്. ഡിമാന്റ് ആന്റ് സപ്‌ളൈയില്‍ പരിഹരിക്കാനാകാത്ത ഇംപാക്ടായിരിക്കും കൊറോണ വ്യാപനം കൊണ്ടും ലോക്ക് ഡൗണ്‍ കൊണ്ടും ഉണ്ടാകാന്‍ പോകുന്നത്.

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരിചയമില്ലാത്ത ഒരു അസാധാരണ സിറ്റുവേഷനാണിത്. സംരംഭകര്‍ക്ക് മാത്രമല്ല, നിക്ഷേപകര്‍ക്കും. ഇത് എങ്ങനെ തരണം ചെയ്യാനാകും. സ്വയം ചിന്തിച്ച് സ്വയം ഉയര്‍ത്തെഴുനേറ്റേ പറ്റൂ.. ഈ കാലവും കടന്നു പോകണം.. ഡിസ്‌ക്കവര്‍ ആന്റ് റിക്കവര്‍.. സ്റ്റാര്‍ട്ടപ്പുകള്‍, മീഡിയം – സ്‌മോള്‍ ഇന്‍ഡസ്ട്രികള്‍, ഇന്‍വെസ്റ്റേഴ്‌സ്, എക്കോസിസ്റ്റം എനേബ്‌ളേഴ്‌സ് തുടങ്ങിയവര്‍ ഈ സിറ്റവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എക്‌സ്‌പേര്‍ട്ടായവര്‍ നിങ്ങളോട് പറയും. ഒപ്പം ചാനല്‍ അയാം ഡോട്ട് കോം. ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും സംശയങ്ങളും അയയ്ക്കാം.

ക്ലിയര്‍ ആയ ഓഡിയോ ഉറപ്പുവരുത്തി റെക്കോര്‍ഡു ചെയ്ത 2 മിനുറ്റില്‍ കവിയാത്ത വീഡിയോകള്‍ വാട്ട്‌സ്ആപ്പിലൂടെയോ വീ ട്രാന്‍സ്ഫറിലൂടെയോ അയയ്ക്കാം. ?ഗൗരവമുള്ള സംശയങ്ങള്‍ക്ക് എക്‌സ്‌പേര്‍ട്ട് പാനലില്‍ നിന്നുള്ളവരുടെ മറുപടിയും ഉണ്ടാകും. ചാനല്‍അയാം ഡോ്ട് കോമിന്റെ ഈ ഹെല്‍പ്‌ഡെസ്‌ക് സൗകര്യം ഉപയോ?ഗപ്പെടുത്തുമല്ലോ
വിളിക്കേണ്ട നമ്പര്‍ 9400816700 (വാട്ട്‌സ്ആപ്)

ലെറ്റസ് ഡിസ്‌ക്കവര്‍ ആന്റ് റിക്കവര്‍

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version