കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് വിവിധ ബിസിനസ് മേഖലകള്‍ മന്ദഗതിയിലായിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ സംരംഭകരുടെ മനസ്സിനെ ആശങ്കപ്പെടുത്താം. ഏപ്രില്‍ 15ന് ശേഷം എന്ത് എന്ന് പലരും ചിന്തിക്കുമ്പോള്‍ ‘അനിശ്ചിതത്വം നിലനില്‍ക്കുന്നു, ഞങ്ങള്‍ അത് അംഗീകരിക്കേണ്ടതുണ്ട്’, എന്നും തുടര്‍ന്ന് എടുക്കേണ്ട ചുവടുവെപ്പുകളെ പറ്റിയും ഇന്നോബറേറ്ററിന്റെ സ്ഥാപകനും ഇവാഞ്ചലിസ്റ്റുമായ നഞ്ചുണ്ട പ്രതാപ് പാലെകണ്ട ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കൊറോണ ക്രൈസിസ് മാനേജ് ചെയ്യാന്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ് ചാനല്‍ അയാം ഡോട് കോം Let’s DISCOVER & RECOVER സെഗ്മെന്‍റിലൂടെ
എംഎസ്എഇകള്‍ എന്ത് ചെയ്യണം
എംഎസ്എംഇകള്‍ക്ക് മുന്നോട്ട് പോകണമെങ്കില്‍ ലോണ്‍ സ്‌കീമുകള്‍ ഉള്‍പ്പടെ ലഭ്യമാക്കിയെ സാധിക്കുകയുള്ളൂവെന്നും ബിസിനസുകള്‍ക്ക് പൂര്‍വ സ്ഥിതിയിലാകണമെങ്കില്‍ ക്ലയിന്റുകളുടെ ആവശ്യം മനസിലാക്കി അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍വീസുകള്‍ പരമാവധി നല്‍കാന്‍ ശ്രമിക്കണമെന്നും നഞ്ചുണ്ട പ്രതാപ് ഓര്‍മ്മിപ്പിക്കുന്നു.