കൊറോണ വ്യാപനം രാജ്യത്തെ എംഎസ്എംഇകള്‍ ഉള്‍പ്പടെയുള്ള ബിസിനസ് സെക്ടറുകളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും. ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ് മുതലുള്ള കാര്യങ്ങളില്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമേ ഇത് സാധിക്കൂ. പ്രതിസന്ധി ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് ബിസിനസ് കോച്ചും മെന്ററുമായ ചെറിയാന്‍ കുരുവിള Lets DISCOVER AND RECOVER സെഗ്മെന്റിൽ പങ്കുവെക്കുന്നു
ചെറിയാന്‍ കുരുവിളയുടെ വാക്കുകളിലൂടെ
‘അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്
സംരംഭകര്‍ക്ക് വെല്ലുവിളിയുണ്ട്
മുഖ്യമായും 5 കാര്യങ്ങളില്‍ ശ്രദ്ധിക്കുക
1. ക്യാഷ് ഫ്ളോ മാനേജ് ചെയ്യുക
സാഹചര്യം കൃത്യമായി അറിയുക
വരുമാനം ലഭിക്കാനുള്ള സോഴ്സുകളെ പറ്റി അറിയുക
ഓരോ ക്ലയിന്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുക
പൊട്ടന്‍ഷ്യല്‍ ക്ലയിന്റുകളുമായി എളുപ്പം കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാം
2. എംപ്ലോയീസിനെ ചേര്‍ത്ത് പിടിക്കുക
അവരില്‍ ആശങ്ക ഉണ്ടാകുന്ന സമയമാണിത്
അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക
അവരെ കമ്പനിക്ക് ആവശ്യമുണ്ടെന്ന് അറിയിക്കുക
പ്രതിസന്ധി തരണം ചെയ്യുമെന്ന് ആത്മവിശ്വാസം നല്‍കുക
3. കമ്മ്യൂണിക്കേറ്റ് ചെയ്യുക
എംപ്ലോയീസ് സുരക്ഷിതരാണെന്ന് ഉറപ്പാക്കുക
4.എംപ്ലോയിസിനെ കൂടുതലായി ഇന്‍വോള്‍വ് ചെയ്യിക്കുക
വര്‍ക്ക് ഫ്രം ഹോം എന്നത് പലര്‍ക്കും പുതിയ അനുഭവമാണ്
അവരെ കംഫര്‍ട്ടബിളാക്കുക
രണ്ടാഴ്ച്ച സമയം കൊണ്ട് ഫ്യൂച്ചര്‍ വിഷന്‍ സെറ്റ് ചെയ്യാന്‍ ശ്രമിക്കുക
നിലവിലെ പ്രോസസില്‍ വര്‍ക്കേഴ്സിനേയും ഇന്‍വോള്‍വ് ചെയ്യിക്കുക
ഭാവിയെ ഫേസ് ചെയ്യാനും അവരെ പ്രാപ്തരാക്കുക
5. ബന്ധങ്ങള്‍ ശക്തമാക്കുക
ക്ലയിന്റുകളുമായും വെണ്ടര്‍മാരുമായും ബന്ധം ശക്തമാക്കുക
മുന്‍ ക്ലയിന്റുകളുമായും കോണ്ടാക്ട് വേണം
വെണ്ടര്‍മാരുമായുള്ള ടേംസ് റീസെറ്റ് ചെയ്യുക
പാര്‍ട്ട്ണര്‍മാരെ പോലെ അവരെ പരിഗണിക്കുക’
ഭയപ്പെടാതെ ഒറ്റക്കെട്ടായി നിന്നാല്‍ ഈ പ്രതിസന്ധിയേയും തരണം ചെയ്യാമെന്നും ചെറിയാന്‍ കുരുവിള വ്യക്തമാക്കുന്നു