കൊറോണ വ്യാപനത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് പ്രത്യാശയുടെ ജീവശ്വാസം നല്കിയ ബിസിനസ് മാന്ത്രികന് രത്തന്‍ ടാറ്റയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ഏറെ ചര്‍ച്ചാ വിഷയം. പ്രതി സന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന് തുണയായി നിന്ന ചരിത്രമാണ് ടാറ്റയ്ക്കുള്ളത്. കൊറോണയ്ക്കെതിരെ പോരാടാന്‍ രാജ്യത്തിന് 1500 കോടി രത്തന്‍ ടാറ്റ സംഭാവന നല്‍കുകയും ചെയ്തു. കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഒരു ബിസിനസ് ഗ്രൂപ്പ് നല്കുന്ന ഏറ്റവും വലിയ ധനസഹായമാണിത്.
ഇവ കൂടി അറിയാം
ഇന്ത്യയിലും ലോകത്തും സ്ഥിതി ഗൗരവതരം – രത്തന്‍ ടാറ്റ
അടിയന്തര നടപടി ആവശ്യം – രത്തന്‍ ടാറ്റ .
ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ഒരു ക്കുന്ന തിരക്കില്‍
സാമ്പത്തികമായി ഏറെ നഷ്ടം സംഭവിച്ച എല്ലാ വിഭാഗങ്ങളേയും സംരക്ഷക്കാന്‍ ശ്രമം
ടാറ്റ ട്രസ്റ്റുകള്‍ 500 കോടി രൂപയുടെ ഫണ്ടുകള്‍ മുന്‍നിരകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്
വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ശ്വസന സംവിധാനങ്ങള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ എന്നിവയ്ക് ഫണ്ട്
രോഗബാധിതരായവര്‍ക്കുള്ള മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍, നോളജ് മാനേജ്മെന്റ് എന്നിവയും ഒരുക്കും
ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പരിശീലനത്തിനും ഫണ്ട് വിനിയോഗിക്കുo
തുടര്‍ നടപടികള്‍ക്കുമായി 1000 കോടി രൂപ കൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് രത്തന്‍ ടാറ്റ
ടാറ്റായുടെ താത്കാലിക കോവിഡ് ആസ്പത്രി നിര്‍മ്മാണം പൂര്‍ത്തിയാകുന്നു
കാസര്‍കോട് 12 ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി പണിയുന്നത്