വര്‍ക്ക് നേച്ചര്‍ വലിയ തോതില്‍ മാറ്റത്തിന് വിധേയമാവുകയാണ്. ആരോഗ്യമേഖല, റീട്ടെയില്‍, എഡ്യുക്കേഷന്‍, ട്രെയിനിംഗും സ്ക്കില്ലിഗും, ഐടി സര്‍വ്വീസ്, മാനുഫാക്ചറിംഗ് തുടങ്ങി സര്‍വ്വ മേഖലകളിലേയും എക്കോണമിയെ കാര്യമായി ബാധിക്കും. വലിയ ഇന്റഗ്രേറ്റഡ് ഫാക്ടറികളിലെ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂട്ടഡ് മാനുഫാക്ചറിംഗ് മോഡലിന് വഴിമാറാം. അതിന് അനുകൂലമായ സാങ്കേതിക സാഹചര്യം ഇന്ന് ലഭ്യവുമാണ്. ഈ അസാധാരണ സാഹചര്യം സര്‍ക്കാര്‍ സംവിധാനങ്ങളിലും സര്‍വ്വീസിലും മാറ്റങ്ങള്‍ കൊണ്ടുവരും. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ട സാഹചര്യം മാറുകയും കൂടുതല്‍ ഓണ്‍ലൈനായി ഇത്തരം സര്‍വീസുകള്‍ സാധ്യമാകുകയും ചെയ്യും.
ഐടി ഉള്‍പ്പടെ റിലേറ്റഡായ സര്‍വ്വീസ് നല്കുന്ന സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് സര്‍വ്വീസ് പ്രൊവൈഡറാകാന്‍ ഓപ്പര്‍ച്യൂണിറ്റി ഒരുക്കും. ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു ലോക്ഡൗണ്‍ കാലമാണിത്. ഇതിന്റെ ഇംപാക്റ്റ് എക്കോണമിയുടെ എല്ലാ മേഖലകളേയും ബാധിക്കും. സപ്ലൈ ചെയിന്‍ ഉള്‍പ്പെടെ തകരാറിലാകും. ഇത് സാധാരണ നിലയിലാകാന്‍ സമയമെടുക്കും. സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ ബിസിനസ് മോഡല്‍ റീ എക്സാമിന് ചെയ്യാനുള്ള സമയമാണിത്.
നിങ്ങള്‍ സ്വയം ഒരു ചോദ്യം ചോദിക്കണം. ഈ ബിസിനസ് തുടങ്ങിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ സംരംഭം തുടങ്ങുമോ. ഉത്തരം നെഗറ്റീവാണെങ്കില്‍, നിങ്ങളുടെ ബിസിനസ് ഷട്ട് ഡൗണ്‍ ചെയ്യാനുള്ള അവസരം കൂടിയായി ഈ സമയത്തെ കാണാം.