കോവിഡ് 19 രോഗ ബാധ മൂലം അന്താരഷ്ട്ര തലത്തില്‍ ബിസിനസ് രംഗം ഉള്‍പ്പടെ മരവിച്ച സ്ഥിതിയാണ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ മികച്ച മെഡിക്കല്‍ അസിസ്റ്റന്‍സ് നല്‍കി ഈ മഹാമാരിയോട് പൊരുതുമ്പോള്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടി ഉണ്ടാകാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍. ജിഎസ്ടി മുതല്‍ ഇന്‍കം ടാക്‌സില്‍ വരെ ഒട്ടേറെ ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെ അറിഞ്ഞിരിക്കേണ്ട മുഖ്യ കാര്യങ്ങള്‍ lets discover and recover സെഷനിലൂടെ വ്യക്തമാക്കുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റും കണ്‍സള്‍ട്ടന്റുമായ ഷിജോയ് കെ.ജി.

ഇവയറിയാം

ഇന്‍കം ടാക്‌സിലും GSTയിലും രണ്ട് ഇളവുകള്‍

5 ലക്ഷം വരെയുള്ള എല്ലാ ഇന്‍കം ടാക്‌സ് റീഫണ്ടുകളും ഉടന്‍ കൊടുത്ത് തീര്‍ക്കും

GSTR 2A യില്‍ റിഫ്‌ളക്ട് ചെയ്തിരിക്കുന്ന
ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് മാത്രമേ ഉപയോഗിക്കാനാകൂ

ഇവ 2020 സെപ്റ്റംബറിനുള്ളില്‍ GSTR 2A യില്‍ റിഫ്‌ളക്ട് ആയിരിക്കണം

അല്ലെങ്കില്‍ എക്സ്ട്ര ക്ലയിം ചെയ്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്
പലിശ സഹിതം തിരിച്ചടയ്ക്കണം

കമ്പനി ഫ്രഷ് സ്റ്റാര്‍ട്ടപ്പ് സ്‌കീം

ഡിഫോള്‍ട്ടായി കിടക്കുന്ന MCA ഫോമുകള്‍/റിട്ടേണുകള്‍ ഫൈന്‍ കൂടാതെ ഫയല്‍ ചെയ്യാം

പ്രോസിക്യൂഷന്‍, പെനാല്‍ട്ടി എന്നിവയില്‍ നിന്നും ഡയറക്ടേഴ്സിന് സംരംക്ഷണം കിട്ടും

എക്‌സ്‌പോര്‍ട്ട് പ്രോസീഡ്‌സ് കളക്ട് ചെയ്യാനുള്ള സമയം 15 മാസമാക്കി നീട്ടി

മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള എല്ലാ ബാങ്ക് ലോണ്‍ ഇന്‍സ്റ്റോള്‍മെന്റുകള്‍ക്കും മോറട്ടോറിയം

മോറട്ടോറിയം കാലയളവിലും ബാങ്കുകള്‍ പലിശ ചാര്‍ജ്ജ് ചെയ്യും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version