ലോ കോസ്റ്റ് വെന്റിലേറ്ററുകളുമായി പൂനെ ബേസ്ഡ് സ്റ്റാര്‍ട്ടപ്പ് Nocca Robotics. സാധാരണ യൂണിറ്റിന് 4 ലക്ഷം വരെ മാര്‍ക്കറ്റ് വില ഉള്ളപ്പോഴും Nocca വെന്റിലേറ്റര്‍ 50,000 രൂപയ്ക്ക് ലഭിക്കും. പ്രഷര്‍ കണ്‍ട്രോള്‍ഡ് മോഡില്‍ പ്രവര്‍ത്തിക്കാനും വെന്റിലേറ്ററുകള്‍ക്ക് സാധിക്കും.
കാണ്‍പൂര്‍ ഐഐടിയില്‍ ഇന്‍ക്യുബേറ്റ് ചെയ്ത കമ്പനി 2017ലാണ് ആരംഭിച്ചത്. വെന്റിലേറ്ററുകള്‍ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്യാന്‍ സാധിക്കും. പ്രാദേശികമായി ലഭ്യമായ കമ്പോണന്റുകള്‍ ഉപയോഗിച്ചാണ് വെന്റിലേറ്റര്‍ നിര്‍മ്മാണം.
സ്വന്തം ആംബിയന്റ് എയറിലും വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കും. പ്രതിമാസം 30000 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഇന്ത്യയിലും വെന്റിലേറ്റര്‍ ആവശ്യം വര്‍ധിക്കുകയാണ്. രാജ്യത്തിന് ആവശ്യമായ വെന്റിലേറ്റര്‍ നിര്‍മ്മിച്ച് കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലേക്കും എക്‌സ്‌പോര്‍ട്ട് ചെയ്യും